വെള്ളമെന്ന മഹാത്ഭുതം

 

image
നാം ജീവിക്കുന്ന ഗ്രഹത്തിൻടെ വലിയൊരു ഭാഗം വെള്ളത്താൽ നിബിഡമായിരിക്കുന്നു. ഭൂമിയുടെ ഉപരിതലത്തിൽ മുക്കാൽ ഭാഗത്തോളം കടലുകളും മഹാ സമുദ്രങ്ങളും കൈയടക്കിവെച്ചിരിക്കുന്നു. കരയിലാവട്ടെ എണ്ണിയാലൊടുങ്ങാത്തത്രയും നദികളും തടാകങ്ങളുമുണ്ട്. ഉത്തുംഗ ശൃംഗങ്ങൾക്ക് മീതെ കാണുന്ന മഞ്ഞും ഹിമവും കട്ടിയായ അവസ്ഥയിലുള്ള ജലമാകുന്നു. ജലത്തിൻടെ ഗണ്യമായ ഒരു ഭാഗം മേഘങ്ങളിൽ നീരാവിയായി കാണപ്പെടുന്നു. ഓരോ മേഘവും ദശലക്ഷക്കണക്കിൽ ടൺ വെള്ളവും പേറി നിൽക്കുന്നു. ഈ മേഘങ്ങൾ ഘനീഭവിച്ച് ഇടയ്ക്കിടെ മഴയായി വർഷിക്കുന്നു. നാം ശ്വസിക്കുന്ന വായുവിലും നീരാവിയുടെ അംശമുണ്ട്.

image
ചുരുക്കത്തിൽ എവിടെ തിരിഞ്ഞുനോക്കിയാലും നമുക്ക് വെള്ളം കാണാതിരിക്കാനാവില്ല. നമ്മളിരിക്കുന്ന സ്ഥലത്ത് പോലും ഏകദേശം 40 മുതൽ 50 ലിറ്റർ വരെ വെള്ളമുണ്ടെന്നു പറഞ്ഞാൽ നമുക്കതിശയം തോന്നും. ചുറ്റും കണ്ണോടിച്ചുനോക്കൂ! കാണുന്നുണ്ടോ? വീണ്ടും ശ്രദ്ധിച്ചു നോക്കുക. നമ്മുടെ ശരീരത്തിൽ 50 ലിറ്റർ വെള്ളമുണ്ട്. ശരീരത്തിൻടെ 70 ശതമാനവും വെള്ളമാണ്‌. കോശങ്ങളിൽ, കോശമർമം, മൂലജീവദ്രവ്യം തുടങ്ങി അനേകം ഘടകങ്ങളുണ്ട്. വെള്ളത്തിൻടെയത്ര പ്രാധാന്യമുള്ള മറ്റൊന്നും തന്നെ കോശങ്ങളിലില്ലെന്നു പറയാം. ശരീരം മുഴുവൻ ചുറ്റി സഞ്ചരിക്കുന്ന രക്തത്തിൻടെ വലിയൊരു ഭാഗം വെള്ളമാണ്‌. സർവ ജീവജാലങ്ങളിലും വലിയൊരളവ് ജലം തന്നെ. ശരീരത്തിൽ ജലാംശം കുറഞ്ഞാൽ ജീവനാശമാണ്‌ ഫലം.

ജീവന്നാധാരമായി വർത്തിക്കാൻ തക്കവണ്ണം പ്രത്യേകം രൂപകല്പന നിർവഹിച്ചുണ്ടാക്കിയതാണ്‌ ജലം. അതിൻടെ ഭൗതിക രാസഗുണങ്ങൾ പരിശോധിച്ചാൽ ജീവിതാവശ്യങ്ങൾക്ക് എത്ര അനുയോജ്യമായ വിധത്തിലാണു ജലത്തിൻടെ സൃഷ്ടിപ്പ് എന്നു മനസ്സിലാക്കാനാവും.

image
മറ്റു ദ്രവ വസ്തുക്കളെല്ലാം തണുത്തുറയ്ക്കാൻ തുടങ്ങുന്നത് താഴെ നിന്ന് മുകളിലോട്ടാണ്‌. എന്നാൽ ജലം മാത്രമേ മുകളിൽ നിന്നും താഴോട്ട് തണുത്തുറച്ചു കട്ടിയാവുന്നുള്ളു. ഈ സ്വഭാവം ജലത്തിന്‌ മാത്രം സ്വന്തം. ഭൂമിയിൽ ജലസ്രോതസ്സിൻടെ നിലനില്പു തന്നെ ഈ സ്വഭാവത്തെ ആശ്രയിച്ചിരിക്കുന്നു. ഹിമത്തിന്‌ വെള്ളത്തിന്നു മീതെ പൊന്തിക്കിടക്കുന്ന സ്വഭാവമില്ലെങ്കിൽ ജലത്തിൻടെ വലിയൊരു ഭാഗം നമുക്ക് ലഭിക്കാതെ പോകും. കടലിലും പുഴയിലുമൊക്കെ ഹിമം നിറഞ്ഞ് ആവശ്യത്തിന്‌ ജലം ലഭിക്കാതെ ജീവിതം ദുസ്സഹമാവുകയും ചെയ്യും.

ഇതെങ്ങനെയാണ്‌ സംഭവിക്കുന്നതെന്ന് നമുക്ക് പരിശോധിക്കാം. ശൈത്യകാലത്ത് പലയിടത്തും ഊഷ്മാവ് പൂജ്യം ഡിഗ്രി സെൽഷ്യസിനു താഴെയാണ്‌. ഈ കൊടും തണുപ്പ് കടലിനെയും നദികളെയും ബാധിക്കുന്നു. അവയിലെ വെള്ളം തണുത്ത് കട്ടിയാവുന്നു.


ഹിമത്തിന്‌ പൊങ്ങിക്കിടക്കുന്ന സ്വഭാവമില്ലെങ്കിൽ ഹിമക്കട്ടകൾ താഴോട്ട് ആണ്ടുപോവുകയും താരതമ്യേന ചൂടുള്ള താഴത്തെ ജലം മുകളിലേക്ക് വരികയും ചെയ്യും. തണുത്ത അന്തരീക്ഷവുമായി ബന്ധപ്പെടുന്നതോടെ ഇതും ഘനീഭവിച്ച് താഴോട്ട്പോവും. ഹിമക്കട്ടകൾ താഴോട്ട് പോവുകയും ചെയ്യുന്ന ഈ പ്രക്രിയ ആവർത്തിച്ച് കടലിലും കായലിലും ഹിമമില്ലാതെ വെള്ളമില്ലാത്ത ഒരവസ്ഥ സംജാതമാവും. എന്നാൻ ഇത് ഒരിക്കലും സംഭവിക്കുന്നുല്ല.

തണുപ്പ് വർധിക്കുന്നതിന്നനുസരിച്ച് ജലത്തിൻടെ ഭാരം വർധിക്കുകയും 4 ഡിഗ്രി സെൽഷ്യസിൽ എത്തിച്ചേരുന്നതോടെ സംഗതി പെട്ടെന്ന് മാറിമറയുകയും ചെയ്യുന്നു. ഇതിൽ പിന്നീട് വെള്ളം വികസിക്കാൻ തുടങ്ങുകയും താപം പിന്നെയും കുറയുന്നതോടെ ജലത്തിൻടെ ഘനം കുറയുകയും ചെയ്യുന്നു. അതിൻടെ ഫലമായി 4 ഡിഗ്രി സെൽഷ്യസിലുള്ള ജലം ഏറ്റവും അടിയിലും അതിനു മീതെ 3 ഡിഗ്രിയിലുള്ള ജലം, തൊട്ടു മുകളിൽ 2 ഡിഗ്രി എന്ന രീതി കൈവരിക്കുകയും ചെയ്യുന്നു. ഉപരിതലത്തിലുള്ള ജലം ഹിമമായി മാറിക്കഴിഞ്ഞാലും താഴെ 4 ഡിഗ്രിയിലുളളത് ജലമായിതന്നെ നിൽക്കും. കടലിലെ ജീവികൾക്കും സസ്യങ്ങൾക്കും ഈ ജലം മതി ജീവിതം നിലനിർത്താൻ.


ഹിമത്തിന്‌ താപവാഹക ശേഷി പറ്റെ കുറവാണ്‌. തന്മൂലം താഴെതട്ടിലെ ജലത്തിൻടെ ചൂട് അന്തരീക്ഷത്തിലേക്ക് നഷ്ടപ്പെട്ടൂപോവാതെ ഹിമപാളികൾ പിടിച്ചുവെക്കുന്നു. അന്തരീക്ഷതാപം (-)50 ഡിഗ്രിയിലേക്ക് താഴ്ന്നാൽ പോലും സമുദ്രത്തിലെ ഹിമപാളികളുടെ കനം രണ്ടു മീറ്ററിൽ കൂടുന്നില്ല. ഹിമപാളികളിൽ വിള്ളലുകൾ പ്രത്യക്ഷപ്പെടുന്നു. സീൽ, പെൻഗ്വിൻ എന്നിങ്ങനെ ധ്രുവപ്രദേശങ്ങളിൽ കണ്ടുവരുന്ന ജീവികൾക്ക് താഴെയുള്ള ജലത്തിൽ സ്വൈരവിഹാരം നടത്താം.

ഇനി ജലം മറ്റു ദ്രവങ്ങളെപ്പോലെ പെരുമാറിയാൽ എന്തു സംഭവിക്കും? അന്തരീക്ഷോഷ്മാവ് എത്ര വർധിച്ചാലും താഴോട്ട് പോവുന്ന ഹിമക്കട്ടകൾ ഒരിക്കലും ഉരുകിയൊലിച്ച് ജലമാവാതെ ഹിമമായിത്തന്നെ കാലാകാലം അവശേഷിക്കും. അത്തരമൊരു ലോകത്ത് ജീവന്‌ നിലനിൽക്കാനാവുകയില്ല. ജലം ഈ 'കുരുത്തക്കേട്' ഒപ്പിച്ചിരുന്നുവെങ്കിൽ ജീവനില്ലാത്ത ഒരു ലോകമായിരിക്കും ഫലം

എന്തു കൊണ്ട് ജലം മറ്റു ദ്രവങ്ങളെപ്പോലെ പെരുമാറുന്നില്ല? എന്തുകൊണ്ട് 4 ഡിഗ്രിയിൽ സങ്കോചിക്കുന്നതിന്‌ പകരം വികസിക്കുന്നു? ഈ ചോദ്യങ്ങൾക്ക് ശാസ്ത്രത്തിൻടെ പക്കൽ വ്യക്തമായ ഉത്തരങ്ങളില്ല.


മറ്റൊരു ദ്രവത്തെയും വെള്ളത്തിനോട് താരതമ്യപ്പെടുത്താൻ പറ്റുകയില്ല. വ്യത്യസ്ത സ്വഭാവങ്ങളുള്ള ജീവിതത്തിന്‌ അവശ്യം വേണ്ട താപം, പ്രകാശം, വൈദ്യുതി എന്നിവ നിലനിൽക്കുന്ന പ്രപഞ്ചത്തിൽ ജീവിതത്തിനു മതിയായത്രയും ജലം നിറച്ചുവെച്ചിരിക്കുന്നു. ഇതൊക്കെ ആകസ്മികമെന്ന് പറയാമോ? ഇതിൻടെയൊക്കെ പിറകിൽ ഒരു മഹാ ശക്തിയുടെ സാന്നിധ്യം കണ്ടെത്താനാവും.
image

മനുഷ്യന്‌ ജീവിക്കാൻ അല്ലാഹു ഭൂമിയെ സൃഷ്ടിച്ചു. മനുഷ്യനുതകും വിധം വെള്ളം സജ്ജീകരിച്ച് വെച്ചു. ആ വെള്ളം വഴി മണ്ണിൽ നിന്ന് പ്രാദുർഭവിക്കുന്ന ഭക്ഷണത്തിലൂടെ നമ്മുടെ ശരീരത്തിന്‌ പോഷണം ലഭിക്കാനുള്ള ഏർപ്പാടുകൾ ചെയ്തു.


ആധുനിക ശാസ്ത്രം കണ്ടെത്തിയ മേൽ പറഞ്ഞ യാഥർഥ്യങ്ങൾ, മാനവകുലത്തിനനുഗ്രഹവും മാർഗദർശനവുമായി അവതരിപ്പിക്കപ്പെട്ട വിശുദ്ധ ഖുർആൻ പതിനാല്‌ നൂറ്റാണ്ടുകൾക്കപ്പുറം പറഞ്ഞു:

" അവനാണ്‌ മാനത്തു നിന്ന് വെള്ളം വീഴ്ത്തിത്തരുന്നത്. നിങ്ങൾക്കുള്ള കുടിവെള്ളമാണത്. നിങ്ങൾ കാലികളെ മേയ്ക്കാനുപയോഗിക്കുന്ന ചെടികളുണ്ടാവുന്നതും അതിലൂടെയാണ്‌. അതു വഴി അവൻ നിങ്ങൾക്ക് കൃഷിയും ഒലീവും ഈന്തപ്പനയും മുളപ്പിച്ചു തന്നു. എല്ലായിനം കായ്കനികളും. ചിന്തിക്കുന്ന ജനത്തിന്‌ ഇതിലെല്ലാം തെളിവുകളുണ്ട്."
( ഖുർആൻ 16:10,11)

" ആകാശവും ഭൂമിയും പരസ്പരം ഒട്ടിച്ചേർന്നതായിരുന്നു. പിന്നീട് നാമവയെ വേർപെടുത്തി. വെള്ളത്തിൽ നിന്ന് ജീവനുള്ള എല്ലാ വസ്തുക്കളെയും സൃഷ്ടിച്ചു. സത്യനിഷേധികൾ ഇതൊന്നും കാണുന്നില്ലേ? അങ്ങനെ അവർ വിശ്വസിക്കുന്നില്ലേ?"
( ഖുർആൻ 21:10)

-----

ഹാറൂൺ യഹ്യയുടെ ' ദൈവസ്തിക്യത്തിൻടെ അടയാളങ്ങൾ' എന്ന ലേഖനസമാഹാരത്തിൽ നിന്നുള്ള ലേഖനം.

മറ്റു ലേഖനങൾ:

തന്മാത്രകളുടെ അസ്തിത്വം
ജീവികളുടെ ആത്മാർപ്പണവും അതിജീവനവും
മനുഷ്യശരീരത്തിലെ ജീവൻ നിലനിർത്തുന്ന ദ്രവങ്ങൾ
അനുഗ്രഹമായി പെയ്തിറങ്ങുന്ന മഴ
മത്സ്യാഹാരം അല്ലാഹുവിൻടെ ദാനം
ജനിതക ഘടനയും പരിണാമവാദവും
പരിണാമവാദത്തിൻടെ ശാസ്ത്രീയമായ തകർച്ച

പ്രപഞ്ചസൃഷ്ടിപ്പിലെ താളപ്പൊരുത്തം

 

ചില സൗജന്യ ഡോക്യുമെൻറ്ററി ചിത്രങ്ങൾ

●  ജീവിക്കു ഫോസിലുകള്‍

●  ഡാർവിനിസത്തിന്‌‌ ഒരു ശാസ്ത്രീയ മറുപടി - ലഘൂകരണക്ഷമമല്ലാത്ത സങ്കീര്ണ്ണവത

ഫോസിലുകളും പരിണാമ സിദ്ധാന്തവും

പ്രകൃതിയിലെ വാസ്തു ശില്പ്പി കള്‍

ആഴക്കടലിലെ വിസ്മയങ്ങള്‍

ഡാർവിനിസം മനുഷ്യരാശിക്ക്‌ സംഭാവന ചെയ്ത ദുരന്തങ്ങള്‍


2010-11-12 15:56:12

About this site | താങളുടെ ഹോം പേജ് ആക്കുക | Add to favorites | RSS Feed
എല്ലാ ഫയലുകളും ഈ വെബ്സൈറ്റിനെ റെഫര്‍ ചെയ്തുകൊണ്ട് പ്രസിദ്ധീകരിക്കാവുന്നതാണ്
(c) All publication rights of the personal photos of Mr. Adnan Oktar that are present in our website and in all other Harun Yahya works belong to Global Publication Ltd. Co. They cannot be used or published without prior consent even if used partially.
© 1994 ഹാറൂണ്‍ യഹ്യ. www.harunyahya.com
page_top