തേനും തേനീച്ചയും

" നിൻടെ നാഥൻ തേനീച്ചയ്ക്ക് ഇപ്രകാരം ബോധനം നൽകുകയും ചെയ്തിരിക്കുന്നു; മലകളിലും മരങ്ങളിലും മനുഷ്യർ കെട്ടിയുയർത്തുന്നതിലും നീ പാർപ്പിടങ്ങളുണ്ടാക്കിക്കൊള്ളുക. പിന്നെ എല്ലാ തരം ഫലങ്ങളിൽ നിന്നും നീ ഭക്ഷിച്ചുകൊള്ളുക. എന്നിട്ട് നിൻടെ രക്ഷിതാവ് സൗകര്യപ്രദമായി ഒരുക്കിതന്നിട്ടുള്ള മാർഗങ്ങളിൽ നീ പ്രവേശിച്ചുകൊള്ളുക. അവയുടെ ഉദരങ്ങളിൽ നിന്നു വ്യത്യസ്ത വർണങ്ങളിലുള്ള പാനീയം പുറത്തുവരുന്നു. അതിൽ മനുഷ്യർക്ക് രോഗശമനമുണ്ട്. ചിന്തിക്കുന്ന ആളുകൾക്ക് തീർച്ചയായും അതിൽ ദൃഷ്ടാന്തമുണ്ട്"
(വിശുദ്ധ ഖുർആൻ 16:68, 69)

image
തേൻ മനുഷ്യർക്ക് ഔഷധഗുണമുള്ള ഒരു ഭക്ഷ്യപാനീയമാണെന്ന് അറിയാമെങ്കിലും അതുല്പാദിപ്പിക്കുന്ന തേനീച്ചകളുടെ അനിതര സാധാരണമായ കഴിവുകളെക്കുറിച്ച് നാം ബോധവാന്മാരല്ല. ശീതകാലത്ത് കണ്ടുവരാത്തതും പൂക്കളിലുണ്ടാവുന്നതുമായ സ്വേദസ്രവമാണ്‌ തേനീച്ചകളുടെ ഭക്ഷണം. സ്വേദസ്രവമെന്നാൽ തേനല്ല. പൂക്കളിൽ പരാഗണം നടത്താൻ പ്രാണികളെ ആകർഷിക്കാനായി പൊടിഞ്ഞുവരുന്ന വിയർപ്പുകണികകളാണ്‌. തേനീച്ചകൾ വേനൽകാലത്ത് ശേഖരിക്കുന്ന പൂക്കളിലെ സ്വേദസ്രവം അവയുടെ ശരീരത്തിലെ ഒരു പ്രത്യേകതരം സ്രവവുമായി യോജിപ്പിച്ച് ഒരു പുതിയ ഉല്പന്നമായ തേനായി പുറത്തുവരുന്നു. ഇത് ശീതകാലത്തേക്ക് തേനീച്ചകൾ കരുതിവെക്കുകയും ചെയ്യുന്നു.
ഇങ്ങനെ ശേഖരിച്ചുവെക്കുന തേൻ ശീതകാലത്തെ അവയുടെ ആവശ്യത്തിൽ കൂടുതലാണെന്നു കാണാൻ കഴിയും. തേനീച്ചകൾ എന്തിനാണ്‌ ആവശ്യത്തിൽ കൂടുതൽ തേൻ ശേഖരിച്ചുവെക്കുന്നത് എന്ന ചോദ്യം പ്രസക്തമാവുന്നു. ഇത് സമയനഷ്ടത്തിനും ഊർജനഷ്ടത്തിനും കാരണമാക്കില്ലേ? ഈ ചോദ്യത്തിനുള്ള മറുപടി മുകളിലുദ്ധരിച്ച സൂക്തങ്ങളിലെ 'വഹ് യ്' എന്ന വാക്കിൽ അടങ്ങിയിരിക്കുന്നു.

തേനീച്ചകൾ അവയ്ക്ക് വേണ്ടി മാത്രമല്ല തേൻ ഉല്പാദിപ്പിക്കുന്നത്. മനുഷ്യർക്ക് കൂടിയാകുന്നു. തേനീച്ചകളെ പോലെ മറ്റു ചില ജീവികളും ഇങ്ങനെ ആത്മാർപ്പണം ചെയ്യുന്നുണ്ട്. പിടക്കോഴി ഓരോ ദിവസവും ഓരോ മുട്ട വീതമിടുന്നു. കോഴിക്ക് മുട്ടയുടെ ആവശ്യമില്ല. കുട്ടിക്ക് കുടിക്കാൻ ആവശ്യമായതിൽ കൂടുതൽ പശു പാൽചുരത്തുന്നു.
image

വിശുദ്ധ ഖുർആൻ പ്രസ്താവിക്കുന്നത് കാണുക: " ആകാശങ്ങളിലും ഭൂമിയിലുള്ളതുമായ എല്ലാം തൻടെ വകയായി നിങ്ങൾക്ക് അധീനപ്പെടുത്തിരിക്കുകയും ചെയ്തിരിക്കുന്നു. ചിന്തിക്കുന്ന ജനങ്ങൾക്ക് തീർച്ചയായും അതിൽ പല ദൃഷ്ടാന്തങ്ങളുമുണ്ട്" (45:13) തേനീച്ചകളുടെ തേനുല്പ്പാദന രീതി അത്യത്ഭുതകരമാണ്‌. തേനീച്ചകൾ വ്യവസ്ഥാപിതമായ രീതികളിലൂടെ ഒരുപാട് ജോലികൾ നിർവഹിക്കുന്നതായി കാണാനാവും.

-

കൂട് നിർമ്മാണം

-image
ഒരേ സമയത്ത് 30,000 തേനീച്ചകൾക്ക് ഒന്നിച്ചുവസിക്കാനും ദൈനംദിന കൃത്യങ്ങൾ നിർവഹിക്കാനും പാകത്തിലാണ്‌ തേനീച്ചകൾ തേന്മെഴുകുപയോഗിച്ച് കൂട് നിർമിക്കുന്നത്. കൂടിന്നകത്തെ അറകൾ ഇരുവശങ്ങളിലും ഒരേ അളവിൽ സംവിധാനിച്ചിരിക്കുന്നു. ഭക്ഷണം ശേഖരിച്ചുവെക്കാനും കുഞ്ഞുങ്ങളെ പരിപാലിക്കാനും ഉപയോഗപ്പെടുത്തുന്നു.

ദശലക്ഷം ആണ്ടുകളായി തേനീച്ചകൾ അഷ്ടഭുജാകൃതിയിലുള്ള അറകൾക്കാണ്‌ രൂപം നൽകുന്നത്. അഷ്ടഭുജത്തിലല്ലാതെ, മറ്റു ബഹുഭുജാകൃതിയിലോ ദീർഘചതുരാകൃതിയിലോ ത്രികോണാകൃതിയിലോ അറകൾക്ക് രൂപംനൽകാത്തതെന്തുകൊണ്ട്? ക്ഷേത്രഗണിതനിയമമനുസരിച്ച് ഏറ്റവും കുറഞ്ഞ ചുറ്റളവിൽ ഷഡ്ഭുജത്തിന്‌ ഏറ്റവുമധികം വ്യപ്തമുൾക്കൊള്ളാനാവും. തന്മൂലം കൂടുതൽ തേൻ ശേഖരിച്ചുവെക്കാനും കഴിയും. ചുറ്റളവ് കുറവായതുകൊണ്ട് നിർമാണ പദാർഥം കുറഞ്ഞ തോതിൽ ഉപയോഗപ്പെടുത്തിയാൽ മതി എന്ന മെച്ചവുമുണ്ട്.
നിർമാണസമയത്ത് തേനീച്ചകൾ കൂടിനിരുവശത്ത്റ്റും മേലോട്ട് ചെരിവ് നൽകാൻ ശ്രദ്ധിക്കുന്നു. രണ്ടു വശവും 13 ഡിഗ്രി മുകളിലോട്ട് പൊക്കി ചെരിവ് നൽകുക വഴി ശേഖരിച്ചു വെക്കുന്ന തേൻ പുറത്തേക്ക് ഒലിച്ചു പാഴായിപ്പോവുന്നുല്ല. തൊഴിലാളികളായ തേനീച്ചകൾ വൃത്താകൃതിയിൽ ഒരു കുലയായി തൂങ്ങിക്കിടന്ന് മെഴുകുല്പാദനത്തിന്നാവശ്യമായ ചൂട് പകരുന്നു. തേനീച്ചകളുടെ വയറുകളിലെ സഞ്ചികളിൽ നിന്നാണ്‌ സുതാര്യമായ ഒരു ദ്രവം ഉല്പാദിപ്പിക്കുന്നത്. ഇതു കട്ടിയായ മെഴുകായി രൂപാന്തരം പ്രാപിക്കുന്നു. തേനീച്ചകൾ ഇത് അവയുടെ കാലുകളിലുള്ള കൊളുത്തുകളിൽ ശേഖരിക്കുന്നു. ഈ മെഴുക് വായിലിട്ട് ചവച്ച് ആവശ്യമായ പരുവത്തിലാക്കുന്നു.
image

കൂട് നിർമാണം മുകളിൽ നിന്നാണ്‌ ആരംഭിക്കുന്നത്. മൂന്നു വരികളിലായി താഴോട്ട് നിർമിച്ച് പരസ്പരം യോജിപ്പിച്ച് കൂട് നിർമാണം പൂർത്തീകരിക്കുന്നു. ആരംഭവും അവസാനവും കൃത്യമായി ഇണക്കിക്കൊണ്ടുവരണമെങ്കിൽ കൃത്യമായ അളവ് മുൻപേ തന്നെ കണക്കുകൂട്ടി അറിഞ്ഞിരിക്കണം. ആയിരമായിരം തേനീച്ചകൾക്ക് ക്ഷേത്രഗണിതസിദ്ധാന്തം ആരാണ്‌ പഠിപ്പിച്ചുകൊടുത്തത്?

ചില കോണുകളിൽ നിന്ന് ഒരേ സമയം നിർമാണമാരംഭിച്ച് ഒരു വിടവും ബാക്കിവെക്കാതെ കൂട് പൂർത്തിയാക്കുന്നു. ഭുജങ്ങൾക്ക് ഒരു മൈക്രോമീറ്ററിൻടെ വ്യത്യാസം പോലുമില്ലാതെ. സമ്പന്ന രാഷ്ട്രമായ അമേരിക്കയിലായാലും ദരിദ്രരാഷ്ട്രമായ ആഫ്രിക്കയിലായാലും ഭുജത്തിൻടെ അളവ് ഒന്നുതന്നെ. ഖുർആൻ  സൂറത്തുയൂസഫ് 40-ആം വാക്യം ശ്രദ്ധിക്കുക: "അവനു പുറമെ നിങ്ങൾ ആരാധിക്കുന്നവ നിങ്ങളും നിങ്ങളുടെ പിതാക്കളും നാമകരണം ചെയ്തിട്ടുള്ള ചില നാമങ്ങളല്ലാതെ മറ്റൊന്നുമല്ല....."

തേനീച്ചകളുടെ ഈ 'ജന്മവാസന' ഒരു നാമകരണം മാത്രമാകുന്നു. സത്യം വ്യക്തമാക്കിയിട്ടും മറച്ചുവെക്കുന്നതിന്‌ ഈ നാമങ്ങൾ ഉപയോഗപ്പെടുത്തുന്നതിൽ എന്തർഥമാണുള്ളത്? മുൻപറഞ്ഞ 'വഹ് യ്' തന്നെയാണ്‌ തേനീച്ചകളെ ഇതെല്ലാം ചെയ്യാൻ പ്രേരിപ്പിക്കുന്നത്.
 

കൂടിലെ ഈർപ്പവും വായുസഞ്ചാരവും

 
image 
തേനിൻടെ ഗുണനിലവാരം നിലനിർത്താനും തേൻ കേടാവാതിരിക്കാനും കൂടിനുള്ളിലെ ഈർപ്പം ഒരു നിശ്ചിത തലത്തിൽ നിലനിർത്തേണ്ടത് അത്യാവശ്യം. 10 മാസം കൂടിനകത്തെ ചൂട് 32 ഡിഗ്രിയിൽ കൂടാനും പാടില്ല. ചൂടും ഈർപ്പവും ആവശ്യമായ അളവിൽ നിലനിർത്താൻ ഒരു കൂട്ടം തേനീച്ചകൾ വായു സഞ്ചാരം ക്രമീകരിക്കുന്ന ജോലിയിൽ വ്യാപൃതരാവുന്നു. അന്തരീക്ഷോഷ്മാവ് വർധിക്കുമ്പോൾ കൂടിൻടെ പ്രവേശനഭാഗത്ത് ഇവ കൂട്ടം കൂടി നിന്ന് ചിറകുകൾ ചലിപ്പിച്ച് കൂടിനകത്തേക്ക് കാറ്റുണ്ടാക്കി വിടുന്നു. അകത്തെ തേനീച്ചകൾ ഈ കാറ്റ് എല്ലായിടത്തും വ്യാപിപ്പിക്കുന്നു. ഈ കാറ്റ് സഞ്ചാരവിദ്യ പുക, മലിനീകരണം എന്നിവയിൽ നിന്നും കൂടിനെ സംരക്ഷിക്കുന്നു.

ആരോഗ്യരക്ഷ


കൂടിനകത്ത് അണുബാധയുണ്ടാവാതെ തേനീച്ചകൾ സൂക്ഷിക്കുന്നു. പുറത്തുനിന്ന് വല്ല വസ്തുക്കളോ ജീവികളോ കൂടിനകത്ത് കടക്കാതെ തടയുക പരമപ്രധാനം. ഇതിനായി രണ്ടു തേനീച്ചകളെ കൂടിനുമുൻപിൽ കാവൽ നിർത്തുന്നു. ഈ കാവൽക്കാരുടെ കണ്ണു വെട്ടിച്ച് വല്ലതും കൂടിനകത്ത് കടന്നുകൂടിയാൽ മറ്റുള്ളവ കൂട്ടായി അവയെ പുറത്താക്കാൻ യത്നിക്കുന്നു.
image
കൂട്ടിനകത്ത് കടന്നുകൂടിയ ജീവികളെ ചീയാതെ സൂക്ഷിക്കാൻ അഭിഷേക പ്രയോഗമാണ്‌ തേനീച്ചകൾ അവലംഭിക്കുന്നത്. ശരീരത്തിൽ നിന്നും ഊറിവരുന്ന ഒരുതരം കറ ഉപയോഗിച്ചാണ്‌ അഭിഷേകം. ഈ കറ തന്നെയാണ്‌ കൂടിൻടെ അറ്റകുറ്റപ്പണികൾക്കും ഉപയോഗിക്കുന്നത്. ഈ കറ അണുമുക്തമാക്കാൻ സഹായിക്കുന്നുണ്ടെന്ന് തേനീച്ചകൾക്കെങ്ങനെ മനസ്സിലായി ?

" നിങ്ങളുടെ സൃഷ്ടിപ്പിലും ജന്തുജാലങ്ങളെ അവൻ വിന്യസിക്കുന്നതിലുമുണ്ട് ദൃഢമായി വിശ്വസിക്കുന്ന ജനങ്ങൾക്ക് പല ദൃഷ്ടാന്തങ്ങളും" (ഖുർആൻ 45:14)

ഭക്ഷണം ശേഖരിക്കുന്ന വിധം


തേനീച്ചകൾ പൂക്കളിൽ നിന്നുള്ള സ്വേദദ്രവം ശേഖരിക്കുന്നത് കൂട്ടിൽ നിന്നും 800 മീറ്റർ ദൂരത്തിൽ നിന്നാണ്‌. ഏതെങ്കിലും ഒരു തേനീച്ച പൂക്കൾ കണ്ടെത്തിയാൽ കൂട്ടിലേക്ക് തിരിച്ചുപറന്ന് മറ്റുള്ളവരെ വിവരമറിയിക്കുന്നു. വിവരം നൽകുന്നത് നൃത്തരൂപത്തിലാണ്‌. '8' എന്ന അക്കത്തിൻടെ ആകൃതിയിൽ പലവട്ടം ആവർത്തിക്കുന്ന നൃത്തത്തിൽ പൂവുകളിലേക്കുള്ള ദൂരം, ദിശ എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു. 250 മീറ്റർ അകലെയാണ്‌ പൂക്കൾ എന്നറിയിക്കുന്നത് ശരീരത്തിൻടെ അടിഭാഗം അരമിനിറ്റിനുള്ളിൽ അഞ്ചു പ്രാവശ്യം കുലുക്കിക്കാണിച്ചാണ്‌.
image

ഒരു പൂവിലെ സ്വേദദ്രവം ഏതെങ്കിലും തേനീച്ച ഭക്ഷിച്ചുകഴിഞ്ഞ് അത് തീർന്നാൽ മറ്റുള്ളവർക്ക് കാര്യം മനസ്സിലാക്കാൻ ഒരു വിദ്യയുണ്ട്. പൂവ് സന്ദർശിച്ച തേനീച്ച പൂവിൽ ഒരു പ്രത്യേക മണമുള്ള ഒരു തുള്ളി കൊണ്ട് അടയാളംവെക്കുന്നു. മറ്റു തേനീച്ചകൾ മണംപിടിച്ച് ഇതു മനസ്സിലാക്കി മറ്റു പൂവുകൾ തേടിപ്പോവുന്നു.

തേൻ, " അതിൽ രോഗശമനമുണ്ട്." (വിശുദ്ധ ഖുർആൻ)

--

 

കൂടുതൽ വായിക്കുവാൻ ഹാറൂൺ യഹ്യയുടെ 'തേനീച്ചയിലെ അത്ഭുതങ്ങൾ' എന്ന ഇംഗ്ലീഷ് പുസ്തകം കാണുക.

Download (DOC)
Download (PDF)

 

http://us1.fmanager.net/functions/thumb.php?image=http://207.44.240.34/files/book/pictures/honeybee_miracle.jpg&width=350

2010-11-12 15:31:48

About this site | താങളുടെ ഹോം പേജ് ആക്കുക | Add to favorites | RSS Feed
എല്ലാ ഫയലുകളും ഈ വെബ്സൈറ്റിനെ റെഫര്‍ ചെയ്തുകൊണ്ട് പ്രസിദ്ധീകരിക്കാവുന്നതാണ്
(c) All publication rights of the personal photos of Mr. Adnan Oktar that are present in our website and in all other Harun Yahya works belong to Global Publication Ltd. Co. They cannot be used or published without prior consent even if used partially.
© 1994 ഹാറൂണ്‍ യഹ്യ. www.harunyahya.com
page_top