ഭൂമിയും അന്തരീക്ഷ സന്തുലനവും

അത്യന്തം സങ്കീർണമായ വ്യവസ്ഥകൾ നില നിൽക്കുന്ന , വാസയോഗ്യമായ, നിലയ്ക്കാതെ ചലിച്ചുകൊണ്ടിരിക്കുന്ന ഒരു ഗ്രഹമാണ്‌ നമ്മുടെ ഭൂമി. മറ്റു ഗ്രഹങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എല്ലാ അർഥത്തിലും ജീവന്റെ നിലനില്പിന്നനുയോജ്യമായ തരത്തിലാണ്‌ ഇതിന്റെ രൂപകല്പന നിർവഹിച്ചിട്ടുള്ളതെന്നു പറയാം. ഭൗമാന്തരൂക്ഷം തൊട്ട് ഭൂമിയുടെ ആഴങ്ങളിൽ വരെയുള്ള അതിസൂക്ഷ്മമായ സന്തുലനം ഈ ഗ്രഹത്തിന്റെ എല്ലായിടത്തും ജീവൻ നിലനിർത്തുന്നു.
image

ഭൂമിയിലെ ദശലക്ഷക്കണക്കിൽ സന്തുനങ്ങളിൽ ഏതാനുമെടുത്ത് പരിശോധിച്ചാൽ മതി, ഈ ഭൂമി നമുക്ക് ജീവിക്കാൻ വേണ്ടിതന്നെയാണ്‌ സംവിധാനിച്ചിട്ടുള്ളതെന്ന് ബോധ്യമാവും.

ഭൂമിക്കു ചുറ്റും വലയം ചെയ്യുന്ന അന്തരീക്ഷം തന്നെ ഈ സൂക്ഷ്മ സന്തുലത്തിനുദാഹരണമാണ്‌. മനുഷ്യർക്കെന്നല്ല, മറ്റു ജീവജാലങ്ങൾക്കും കഴിഞ്ഞുകൂടാൻ പാകത്തിൽ വേണ്ട വാതകങ്ങൾ നിശ്ചിത അനുപാതത്തിൽ അതിൽ നിറച്ചിരിക്കുന്നു. 77 ശതമാനം നൈട്രജൻ, 21 ശതമാനം ഓക്സിജൻ, ഒരു ശതമാനം കാർബൺ ഡൈ ഓക്സൈഡ്, മറ്റപൂർവ വാതകങ്ങൾ ഒരു ശതമാനം എന്ന തോതിൽ.

ഓക്സിജൻ, നാം കഴിക്കുന്ന ഭക്ഷണത്തെ ഊർജമാക്കി മാറ്റാൻ സഹായിക്കുന്നു. ഇതിന്റെ തോത് 21 ശതമാനത്തിൽ കൂടിയാൽ നമ്മുടെ ശരീരത്തിലെ ജീവകോശങ്ങൾക്ക് ഹാനി സംഭവിക്കും. നമ്മുടെ ജീവ സന്ധാരണത്തിന്‌ ഒഴിച്ചുകൂടാനാവാത്ത സസ്യജാലങ്ങളും ഹൈഡ്രോ കാർബൺ തന്മാത്രകളും നശിച്ചുപോകും. ഈ അളവ് കുറഞ്ഞാൽ നമ്മുടെ ശ്വാസോച്ഛാസം പ്രയാസകരമാവും. ഭക്ഷണം ദഹിക്കുകയില്ല. ഊർജം ഉത്പാദിപ്പിക്കപ്പെടുകയില്ല. ഇതിൽ നിന്നെല്ലാം നമുക്ക് മനസ്സിലാക്കാനാവുന്നത് ഓക്സിജന്റെ തോത് എത്ര കൃത്യമായിട്ടാണ്‌ നിർണയിച്ചിരിക്കുന്നതെന്നാണ്‌.

ഓക്സിജൻ മാത്രമല്ല, നൈട്രജൻ, കാർബൺ ഡൈ ഓക്സൈഡ് എന്നീ വാതകങ്ങളുടെ കാര്യവും ഇതേപോലെ തന്നെയാണ്‌. നൈട്രജന്റെ ആധിക്യം ഓക്സിജന്റെ ദൂഷ്യം ഇല്ലായ്മ ചെയ്യുന്നു. ഓക്സിജൻ കത്താൻ സഹായിക്കുന്ന വാതകമാണ്‌.

image
പ്രകാശ സംശ്ലേഷണത്തിന്‌ അനുയോജ്യമായ കാർബൺ ഡൈ ഓക്സൈഡ് ഇൻഫ്രാറെഡ് വികിരനങ്ങളുടെ ഒരു പ്രധാന അവശോഷകവും ഉത്സർജകവുമാണ്‌. ഭൂമിയുടെ ഉപരിതല താപത്തിന്റെ സ്ഥായിത്വം ഉറപ്പുവരുത്തുകയും രാത്രികാലങ്ങളിൽ താപം നഷ്ടപ്പെട്ടുപോകാതെ സൂക്ഷിക്കുകയും ചെയ്യുന്നു. ഈ വാതകം ഭൂമിയുടെ മേലെ ഒരു മെത്തയായി വർത്തിച്ച് ബഹിരാകാശത്തേക്കുള്ള ചൂടിന്റെ ഒഴുക്ക് തടഞ്ഞുനിർത്തുന്നു. വായുവിലെ കാർബൺ ഡൈ ഓക്സൈഡിന്റെ തോത് ഒരു ശതമാനത്തിൽ നിന്നു കൂടിപ്പോയാൽ ഭൗമതാപം കണ്ടമാനം വർധിച്ച് ജീവനു ഭീഷണിയായി മാറും. ആഗോള താപനത്തിന്റെ ഭവിഷ്യത്തുകളെക്കുറിച്ച് ശാസ്ത്രജ്ഞന്മാർ മുന്നറിയിപ്പ് നൽകിക്കൊണ്ടേയിരിക്കുന്നുണ്ടല്ലോ.

ഭൂമിയിലെ സസ്യജാലങ്ങൾ കാർബൺ ഡൈ ഓക്സൈഡ് ശ്വസിച്ച ഓക്സിജൻ പുറത്തുവിടുന്നു. ഓരോ ദിവസവും 190 ബില്യൻ ടൺ ഓക്സിജനാണ്‌ ഇങ്ങനെ ഉത്പാദിപ്പിക്കപ്പെടുന്നത്.

ശരിയായ അനുപാതം നിശ്ചയിക്കുക മാത്രമല്ല, ഓരോ വാതകത്തിന്റെയും അളവ് കൂടാതെയും കുറയാതെയും സൂക്ഷിക്കേണ്ടതും പരമ പ്രധാനമാണ്‌. നിമിഷ നേരത്തേക്കോ അല്ലെങ്കിൽ കുറച്ചു സമയത്തേക്കോ ഈ അനുപാതത്തിൽ മാറ്റം വരുന്നുവെന്ന് സങ്കല്പിക്കുക. ഭൂമിയിൽ നിന്നും ജീവൻ തിരോഭവിക്കും. എന്നാൽ ഇപ്രകാരം സംഭവിക്കുന്നില്ല. കാരണം ഇത് കുറ്റമറ്റ ഒരു സംവിധാനത്തിന്റെ ഭാഗമാകുന്നു.

അന്തരീക്ഷം നിലനിൽക്കാൻ പറ്റിയ വലുപ്പത്തിലും വ്യാപ്തിയിലുമാണ്‌ ഭൂമിയുടെ സൃഷ്ടിപ്പ് തന്നെ നിർവഹിച്ചിട്ടുള്ളത്. ഭൂമിയുടെ ദ്രവ്യമാനം ഇന്നുള്ളതിൽ കൂടിയിരുന്നെങ്കിൽ ഗുരുത്വാകർഷണബലം കുറയുകയും അന്തരീക്ഷം ശൂന്യാകാശത്തിൽ വിലയം പ്രാപിക്കുകയും ചെയ്യും. കുറഞ്ഞാലോ? ഗുരുത്വാകർഷണബലം കണ്ടമാനം വർധിക്കുകയും അന്തരീക്ഷ വായു മുഴുവൻ ഭൂമിയിലേക്ക് വലിച്ചെടുക്കുകയും ചെയ്യും, അന്തരീക്ഷം രൂപമെടുക്കാനാവശ്യ്മായ, നമുക്ക് തികച്ചും അവിശ്വസനീയമായിത്തോന്നുന്ന എല്ലാ വ്യവസ്ഥകളും ഒന്നിച്ച് ഒരേ സമയത്ത് നിലനിൽക്കുകയും വേണം. ഇല്ലായിരുന്നെങ്കിൽ ഭൂമിയിൽ ജീവനെന്ന പ്രതിഭാസം തന്നെ ഉടലെടുക്കുമായിരുന്നുല്ല.

ഇതിനെക്കുറിച്ച് വിശുദ്ധ ഖുർആൻ പറയുന്നത് കാണുക:

 "ആകാശത്തെ അവൻ ഉയർത്തുകയും (എല്ലാ കാര്യവും കൂക്കിക്കണക്കാക്കാനുള്ള) തുലാസ്സ് അവൻ സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. " ( 55:17)

അന്തരീക്ഷത്തിലെ വാതകങ്ങളുടെ സമതുലനം, ചലനം എന്നിവയെക്കുറിച്ചെല്ലാം ഒരുവേള നാം ചിന്തിക്കാറുണ്ടോ? ഇല്ല എന്ന് വലച്ചുകെട്ടില്ലാതെ പറയാനാവും.
image

ഗുരുത്വാകർഷണം ഇന്നുള്ളതിൽ കൂടിയിരുന്നുവെങ്കിൽ അന്തരീക്ഷത്തിൽ അമോണിയ, മീഥേൻ എന്നീ വാതകങ്ങളുടെ ആധിക്യമാവും ഫലം, ഭൂമിയിൽ ജീവന്റെ തുടിപ്പിന്റെ അന്ത്യവും. കുറവാണെങ്കിലോ? അന്തരീക്ഷത്തിൽ നിന്ന് ജലാംശം നഷ്ടപ്പെടും. അപ്പോഴും ജീവൻ കുറ്റിയറ്റു പോകും.

ഭൂമിയുടെ പുറന്തോടിന്റെ കനവും സമതുലനത്തിന്റെ മറ്റൊരുദാഹരണമാണ്‌. അതിന്റെ കട്ടി കൂടിയിരുന്നുവെങ്കിൽ അന്തരീക്ഷത്തിൽ നിന്നുള്ള ഓക്സിജൻ ഭൂമി വലിച്ചെടുക്കും. അന്തരീക്ഷത്തിൽ ഓക്സിജൻ കുറയും. കട്ടി കുറവായിരുന്നുവെങ്കിൽ ഭൂമികുലുക്കവും ഭൂപാളികളിലുണ്ടാവുന്ന മറ്റി പ്രതിഭാസങ്ങളും വർധിക്കും.

അന്തരീക്ഷത്തിൽ തങ്ങി നിൽക്കുന്ന ഓസോൺ പാളിയെക്കുറിച്ച് ചിന്തിച്ച്നോക്കുക. കട്ടി കൂടുതലായിരുന്നെങ്കിൽ ഭൂമിയിലെ താപം വളരെ കുറഞ്ഞുപോകും. മറിച്ചായിരുന്നുവെങ്കിൽ അതിതാപമായിരിക്കും നാമനുഭവിക്കേണ്ടിവരിക.

അല്ലാഹുവിന്റെ അപാരമായ ശക്തിവിശേഷം ജീവന്റെ നിലനില്പിന്നാവശ്യമായ എല്ലാ സൗകര്യങ്ങളും കുറ്റമറ്റ രീതിയിൽ ഇവിടെ ഒരുക്കിയിരിക്കുന്നു. ഇതേക്കുറിച്ച് തികഞ്ഞ അജ്ഞതയിൽ മനുഷ്യർ അല്ലാഹുവിൽ നിന്ന് മുഖം തിരിച്ചുകളയുന്നു.

"രാവിനെ അവൻ പകലിൽ പ്രവേശിപ്പിക്കുന്നു. പകലിനെ രാവിലിലും പ്രവേശിപ്പിക്കുന്നു. സൂര്യനെയും ചന്ദ്രനെയും അവൻ (നിയമത്തിന്‌) വിധേയമാക്കുകയും ചെയ്തിരിക്കുന്നു. അവയോരോന്നും നിശ്ചിതമായ ഒരു പരിധിവരെ സഞ്ചരിക്കുന്നു. അങ്ങനെയുള്ളവനാകുന്നു നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവനാകുന്നു ആധിപത്യം. അവനു പുറമെ ആരോട് നിങ്ങൽ പ്രാർഥിക്കുന്നുവോ, അവർ ഒരു ഈത്തപ്പഴക്കുരുവിന്റെ പാടപോലും ഉടമപ്പെടുത്തുന്നില്ല( വിശുദ്ധ ഖുർആൻ 35:13)

ആകാശത്തിലേക്ക് നോക്കുക. ഭൂമിയിൽ ജീവന്റെ നിലനില്പിന്നനുയോജ്യമായ അതിസൂക്ഷ്മ സന്തുലനം ആകസ്മികമല്ലെന്ന് നമുക്ക് ബോധ്യമാവും. കാരണം, ആകാശത്ത് പൊലിഞ്ഞുപോയ എത്രായിരം നക്ഷത്രങ്ങളുണ്ടെന്നതിന്‌ ഒരു കണക്കുമില്ല.

സർവശക്തനായ സ്രഷ്ടാവ് ആജ്ഞാപിക്കുന്നു, ഉണ്ടാവുന്നു. അവയുടെ സന്തുലനം നിലനിർത്തുന്നു. അവൻ അഗാധജ്ഞാനത്തിനുടമയാകുന്നു.

" തീർച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും രാപ്പകപ്പലുകൾ മാറിമാറി വരുന്നതിലും സൽബുദ്ധിയുള്ളവർക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്. നിന്നുകൊണ്ടും ഇരുന്നുകൊണ്ടും അല്ലാഹുവെ ഓർമിക്കുകയും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയെപ്പറ്റി ചിന്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവർ. (അവർ പറയും): രക്ഷിതാവേ, നീ നിരർഥകമായി സൃഷ്ടിച്ചതല്ല ഇത്. നീ എത്രയോ പരിശുദ്ധൻ, അതിനാൽ നരകശിക്ഷയിൽ നിന്ന് ഞങ്ങളെ നീ കാത്തു രക്ഷിക്കണേ" (3: 190, 191)

image

---

ഹാറൂൺ യഹ്യയുടെ ' ദൈവസ്തിക്യത്തിൻടെ അടയാളങ്ങൾ' എന്ന ലേഖനസമാഹാരത്തിൽ നിന്നുള്ള ലേഖനം.

മറ്റു ലേഖനങൾ:
പരിണാമവാദത്തിൻടെ ശാസ്ത്രീയമായ തകർച്ച
തേനും തേനീച്ചയും
വേലിയേറ്റവും മത്സ്യങ്ങളുടെ ശരീരഘടനയും
പക്ഷികളുടെ ആശയവിനിമയം
ദേശാടന പക്ഷികൾക്ക് വഴി തെറ്റുന്നില്ല

2010-11-12 14:47:04

About this site | താങളുടെ ഹോം പേജ് ആക്കുക | Add to favorites | RSS Feed
എല്ലാ ഫയലുകളും ഈ വെബ്സൈറ്റിനെ റെഫര്‍ ചെയ്തുകൊണ്ട് പ്രസിദ്ധീകരിക്കാവുന്നതാണ്
(c) All publication rights of the personal photos of Mr. Adnan Oktar that are present in our website and in all other Harun Yahya works belong to Global Publication Ltd. Co. They cannot be used or published without prior consent even if used partially.
© 1994 ഹാറൂണ്‍ യഹ്യ. www.harunyahya.com
page_top