മാംസഭുക്കുകളായ സസ്യങ്ങൾ

മാംഭുക്കുകളായ സസ്യങ്ങളോ? സംശയിക്കേണ്ട. അങ്ങനെയും ചില സസ്യങ്ങൾ ഈ ഭൂമുഖത്തുണ്ട്. ഇവ ഓരോന്നിനും പ്രാണികളെ പിടിക്കാൻ ഉതകുന്ന സവിശേഷമായ കെണികളുണ്ട്. കാലുകളില്ലാത്ത ഇവ എങ്ങനെ ഇര തേടിച്ചെല്ലും? ഇതിന്റെ ഉത്തരം 'ബ്ലാഡർ വർട്ട്' എന്ന സസ്യം നമുക്ക് നൽകുന്നു. (ബ്ലാഡർ' എന്നാൽ സഞ്ചി, 'വർട്ട്' എന്നാൽ സസ്യം. അതുകൊണ്ട് സൗകര്യത്തിനു വേണ്ടി നമുക്കതിനെ സഞ്ചിസസ്യം എന്ന് മലയാളത്തിലേക്ക് മൊഴിമാറ്റാം.)

image

ഇത് ശുദ്ധ ജലാശയങ്ങളിൽ പൊങ്ങിക്കിടക്കുന്ന ഒരു തരം ചെടിയാണ്‌. സഞ്ചിയുടെ ആകൃതിയിലുള്ള ഇതിന്റെ കെണിയിൽ മൂന്നുതരം സ്രവണ ഗ്രന്ഥികളുണ്ട്. ഇതിൽ ഒന്നാമത്തെ തരം കുമിളാകൃതിയിലുള്ളവയാണ്‌. ഇവ കെണിയുടെ പുറത്തും മറ്റു രണ്ടെണ്ണം കെണിയുടെ അന്തർഭാഗത്തും കാണപ്പെടുന്നു. രണ്ടാമത്തേതിൽ 'നാലു കൈയൻ' ഗ്രന്ഥികളും 'രണ്ടു കൈയൻ' ഗ്രന്ഥികളുമുണ്ട്. ഗ്രന്ഥികൾക്ക് പ്രാണികളെ ആകർഷിക്കാനുള്ള കഴിവ് നൽകപ്പെട്ടിരിക്കുന്നു. അന്തർഭാഗത്തുള്ള ഗ്രന്ഥികളാണ്‌ ഇരപിടിക്കൽ ജോലിയുടെ ആരംഭം കുറിക്കുന്നത്. അതിനുള്ള നേരിയ മുടിനാരുകൾ സസ്യത്തിനകത്ത് നിറഞ്ഞു നിൽക്കുന്ന ജലം പമ്പ് ചെയ്ത് പുറത്തേക്കൊഴുക്കിക്കളഞ്ഞ് അകം വായു ശൂന്യമാക്കുന്നു. സസ്യത്തിന്റെ വായ് ഭാഗം ഒരു വാൽവുപോലെ പ്രവർത്തിച്ച് ജലത്തിന്റെ അകത്തേക്കുള്ള പ്രവേശനം തടയുന്നു. ഈ മുടിനാരുകൾക്ക് അതീവ സ്പർശന സംവേധനക്ഷമതയുണ്ട്.

പ്രാണികൾ അവയെ സ്പർശിച്ച ഉടൻ തന്നെ വാൽവ് തുറക്കുകയും വെള്ളം അതി ശക്തമായി സഞ്ചിക്കുള്ളിലേക്ക് പ്രവഹിക്കുകയും ചെയ്യുന്നു. എന്താണ്‌ സംഭവിച്ചിരിക്കുനതെന്ന് ഇര അറിയുന്നതിനു മുമ്പ് തന്നെ വാൽവ് അടഞ്ഞു പോവുന്നു. ഇത്രയും കാര്യങ്ങൾ നടക്കാനെടുക്കുന്ന സമയത്തെക്കുറിച്ചറിഞ്ഞാൽ നാം മൂക്കത്ത് വിരൽ വെച്ചുപോവും! ഒരു സെക്കന്റിന്റെ ആയിരത്തിലൊരംശം സമയം. പെട്ടെന്ന് ഗ്രഥികളിൽ നിന്നും ഊറിവരുന്ന ദ്രാവകം ഇരയെ സമൂലം ദഹിപ്പിച്ച് കളയുന്നു.

ഇത്തരം ചെടികൾക്കെല്ലാം ഐകരൂപമുള്ള അന്യൂന രൂപകല്പനയും, ആന്തരിക ഗ്രന്ഥികളും വാൽവുകളിൽ സ്ഥിതി ചെയ്യുന്ന മുടിനാരിഴകളും സൂക്ഷ്മ സ്പർശ സംവേദനക്ഷമതയുമുണ്ട്. ഇവയെല്ലാം ഇവക്ക് എവിടെ നിന്ന് എങ്ങനെ കൈവന്നു? ഈ വർഗത്തിലുള്ള എല്ലാ ജലസസ്യങ്ങൾക്കും ഈ ഒരേ പ്രത്യേകതകൾ എങ്ങനെ കിട്ടി ?

image

പരിണാമവാദികൾ പറയുന്നത് ഇവയെല്ലാം ആകസ്മികമായി ചാർത്തിക്കിട്ടിയതാണെന്നാണ്‌. ഈ രുപകല്പന ഒരു സത്യം നമ്മെ തെര്യപ്പെടുത്തുന്നു. സകല ജീവികളും നാമിന്നു കാണുന്ന എല്ലാ പ്രത്യേകതകളോടും കൂടി ഒരേ സമയത്ത് നിലവിൽ വന്നു എന്നതാണത്. സർവശക്തനായ അലാഹുവിന്‌ മാത്രമേ ഇത്തരത്തിലുള്ള സൃഷ്ടിപ്പ് സാധിക്കൂ എന്ന കാര്യത്തിൽ തെല്ലും സംശയം വേണ്ട.

ഈർപ്പമുള്ള മണൽ പ്രദേശങ്ങളിൽ വളരുന്ന് മാംസഭുക്കായ മറ്റൊരു സസ്യമാണ്‌ 'സൺഡ്യൂ'. ഇതിന്റെ ഇലയുടെ മേൽപ്പരപ്പിൽ അസംഖ്യം രോമങ്ങളുണ്ട്. അറ്റത്ത് പശയുള്ള ഈ രോമങ്ങളിൽ പ്രാണികൾ വന്നിരുന്നാൽ കഥ കഴിഞ്ഞതു തന്നെ. പിന്നെ രക്ഷയില്ല. ഇരയെ ദഹനദ്രാവകത്തിന്റെ ശക്തികൊണ്ട് നിശ്ശേഷം ദഹിപ്പിച്ചു കളയുന്നു.

'വീനസ് ഈച്ചക്കെണി' എന്ന പേരിലറിഅയപ്പെടുന്ന സസ്യത്തിന്റെ ഇലക്ക് വിജാഗിരികൊണ്ട് ബന്ധിപ്പിച്ച വിധം രണ്ടു പാളികളുണ്ട്. വട്ടത്തിലുള്ള ഇലയുടെ വക്ക് രോമ നിബിഡമാണ്‌. പ്രാണികൾ വന്നിരുന്നാൽ ഇലയുടെ പാളികൾ അടഞ്ഞ് അവയെ കുരുക്കിലാക്കുന്നു. ഒരിക്കലും രക്ഷപ്പെടാനാവാത്ത വിധം, പ്രാണികൾ സസ്യത്തിന്റെ ആഹാരമായിത്തീർന്നതുതന്നെ. ഇലപ്പരപ്പിൽ ഊറിക്കിടക്കുന്ന ദ്രാവകം പ്രാണികളെ മുഴുവൻ ദഹിപ്പിക്കുന്നു.

imageimage

പുഴുക്കളെ തിന്നാൻ പ്രാണികളെ ക്ഷണിച്ചു വരുത്തുന്ന സസ്യങ്ങളും ഈ ഭൂമിയിലുണ്ടെന്നറിയുമ്പോൾ അത്ഭുതപ്പെടേണ്ട കാര്യമില്ല. പുകയിലച്ചെടികൾ തന്നെ ഉദാഹരണം. ഇവയുടെ ഇലകൾ പുഴുക്കൾ തിന്നാൻ തുടങ്ങുന്നുവെന്നറിയുമ്പോൾ ഇലകൾ തിന്നു നശിപ്പിക്കുമെന്ന് മനസ്സിലാക്കി, പുകയിലച്ചെടി ഉടൻ അതിന്റെ പ്രതിരോധായുധം പുറത്തെടുക്കുകയായി. ഈ ആയുധം എന്താണെന്നല്ലേ? ആവിയായി വായുവിലൂടെ സഞ്ചരിച്ച് പുഴുക്കളെ തിന്നുന്ന പ്രാണികളെ ആകർഷിക്കുന്ന ഗന്ധം പ്രസരിപ്പിക്കുന്ന ജൈവരസ സംയുക്തം അല്ലാതെ മറ്റൊന്നുമല്ല. പ്രാണികൾ ഈ ഗന്ധത്താൽ ആകൃഷ്ടരായി കൂട്ടം കൂട്ടമായി വന്നെത്തി പുഴുക്കളെ തിന്നു തീർത്ത് പുകയിലച്ചെടികളെ സംരക്ഷിക്കുന്നു.

'ബുദ്ധിപരമായ' ഒരുന്മൂലനം എന്ന് നമുക്കിതിനെ വിശേഷിപ്പിക്കാം. അപ്പോൾ നമുക്ക് മുമ്പിൽ ചില ചോദ്യങ്ങൾ സ്വാഭാവികമായും ഉയർന്നുവന്നേക്കാം.

- പുഴുക്കൾ ഇലകൾ തിന്നു നശിപ്പിക്കുന്നുണ്ടെന്ന് ചെടി അറിയുന്നതെങ്ങനെ?

-പുഴുക്കളുടെ ഉമിനീരിൽ നിന്നും ഏതുതരം പുഴുക്കളാണ്‌ നശിപ്പിക്കുന്നതെന്ന് നിജപ്പെടുത്തുന്നതെങ്ങനെ ?

- വായുവിലൂടെ പരിസരം മുഴുവൻ ഗന്ധം പ്രസരിപ്പിക്കുന്ന രാസസംയുക്തം ചെടി സ്വയം ഉല്പാദിപ്പിക്കുന്നതെങ്ങനെ ?

- സ്വയരക്ഷക്കാവശ്യമായ സംവിധാനങ്ങൾ ഇവയിൽ ഒരുക്കി വെച്ചതാര്‌?

- അന്യൂനമായ സൃഷ്ടി സംവിധാനത്തിനുടമയായ സർവശക്തനായ അല്ലാഹുവല്ലാതെ മറ്റാര്‌?

സ്വയരക്ഷക്കായി സംവിധാനങ്ങളുടെ ഒരു സസ്യമാണ്‌ നമുക്കെല്ലാം സുപരിചിതമായ തൊട്ടാവാടി. പേരിൽ നിന്നു തന്നെ അതിന്റെ പ്രത്യേകത മനസ്സിലാവുന്നുണ്ട്. ഇലകളുടെ അറ്റം പതുക്കെ ഒന്നു തൊട്ടാൽ മതി അവ തണ്ടുകൾക്ക് ചുറ്റും കുമ്പിത്തുടങ്ങുകയായി.കൂടെ തണ്ടുകളും തളർന്നു പോവുന്നു. ഉപദ്രവകാരി പോയിട്ടില്ലെന്നു മനസ്സിലാക്കുന്നതോടെ ഇലകൾ ഒരു വട്ടം കൂടി താഴോട്ടു ചായുന്നു. അപ്പോൾ ആ തണ്ടുകളിലേക്കുള്ള മുള്ളുകൾ വെളിവാകുന്നു. പ്രാണികൾ ജീവനും കൊണ്ടോടുന്നു.

---

ഹാറൂൺ യഹ്യയുടെ ' ദൈവസ്തിക്യത്തിൻടെ അടയാളങ്ങൾ' എന്ന ലേഖനസമാഹാരത്തിൽ നിന്നുള്ള ലേഖനം.

 

മറ്റു ലേഖനങൾ:

 

തേനും തേനീച്ചയും
വേലിയേറ്റവും മത്സ്യങ്ങളുടെ ശരീരഘടനയും
പക്ഷികളുടെ ആശയവിനിമയം
ദേശാടന പക്ഷികൾക്ക് വഴി തെറ്റുന്നില്ല
മനുഷ്യശരീരത്തിലെ ജീവൻ നിലനിർത്തുന്ന ദ്രവങ്ങൾ
അനുഗ്രഹമായി പെയ്തിറങ്ങുന്ന മഴ
ആകാശത്ത് നിന്ന് ഇറക്കിയ ഇരുമ്പ്
തന്മാത്രകളുടെ അസ്തിത്വം
ജീവികളുടെ ആത്മാർപ്പണവും അതിജീവനവും
വെള്ളമെന്ന മഹാത്ഭുതം
മത്സ്യാഹാരം അല്ലാഹുവിൻടെ ദാനം
ജനിതക ഘടനയും പരിണാമവാദവും
പരിണാമവാദത്തിൻടെ ശാസ്ത്രീയമായ തകർച്ച

പ്രപഞ്ചസൃഷ്ടിപ്പിലെ താളപ്പൊരുത്തം

Related Reading in English from Harun Yahya

image


2010-11-12 14:38:41
About this site | താങളുടെ ഹോം പേജ് ആക്കുക | Add to favorites | RSS Feed
എല്ലാ ഫയലുകളും ഈ വെബ്സൈറ്റിനെ റെഫര്‍ ചെയ്തുകൊണ്ട് പ്രസിദ്ധീകരിക്കാവുന്നതാണ്
(c) All publication rights of the personal photos of Mr. Adnan Oktar that are present in our website and in all other Harun Yahya works belong to Global Publication Ltd. Co. They cannot be used or published without prior consent even if used partially.
© 1994 ഹാറൂണ്‍ യഹ്യ. www.harunyahya.com
page_top