പ്രപഞ്ചോല്പത്തി വിശുദ്ധ ഖുർആനിൽ

"തീർച്ചയായും ഇത് (ഖുർആൻ) ലോകരക്ഷിതാവ് അവതരിപ്പിച്ചത് തന്നെയാകുന്നു." ( വിശുദ്ധ ഖുർആൻ 26:192)

പതിനാല്‌ നൂറ്റാണ്ടുകൾക്കപ്പുറം അല്ലാഹു ഖുർആൻ അവതരിപ്പിച്ചു. സമ്പൂർണ മാർഗദർശകവും വിജ്ഞാനദായകവുമായി അവതരിപ്പിച്ച ഈ ഗ്രന്ഥം മനുഷ്യരെ സന്മാർഗത്തിലേക്ക് ക്ഷണിക്കുകയും അതിലെ മൂലപ്രമാനങ്ങളെ മുറുകെ പിടിക്കാൻ ആഹ്വാനംചെയ്യുകയും ചെയ്യുന്നു. അവതരിച്ച അന്നുതൊട്ട് അവസാന നാൾ വരേക്കും ഈ അന്തിമ വേദഗ്രന്ഥം അദ്വിതീയമായി തുടരുക തന്നെ ചെയ്യും.

വിശുദ്ധ ഖുർആൻ പ്രസ്താവിക്കുന്നു:

" ഇത് ലോകത്തിനുള്ള ഒരുദ്ബോധന മല്ലാതെ മറ്റൊന്നുമല്ല." (68:52)

അതിന്റെ സരളമായ ഭാഷയും അതുല്യമായ് ശൈലിയും എക്കാലത്തും എല്ലാ തരം ആളുകളെയും എളുപ്പം ആകർഷിക്കാൻ പോന്ന തരത്തിലുള്ളതാണ്‌. ഈ ശൈലിയെ ക്കുറിച്ച് അല്ലാഹു പറയുന്നത് കാണുക:

" തീർച്ചയായും ആലോചിച്ച് മനസ്സിലാക്കാൻ ഖുർആൻ നാം എളുപ്പമായിരിക്കുന്നു. എന്നാൽ ആലോചിച്ച് മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ? " (54:22)

image

വിശുദ്ധ ഖുർആന്റെ അത്യുദാത്തമായ സാഹിത്യഭാഷ, മറ്റൊന്നിനോടും സമരസപ്പെടാത്ത ശൈലി, ഉദ്ഗോഷിക്കുന്ന സത്യസാക്ഷ്യം എന്നിവയെല്ലാം അത് നമ്മുടെ രക്ഷിതാവിന്റെ വചനങ്ങൾ തന്നെയാണെന്നുള്ളതിനുള്ള വ്യക്തമായ തെളിവുകളാണ്‌. അതിലെ വാക്യങ്ങളിലുൾക്കൊള്ളുന്ന അത്ഭുതങ്ങൾ, ദൃഷ്ടാന്തങ്ങൾ എല്ലം അതിന്റെ അമാനുഷികത വിളംഭരം ചെയ്യുന്നു. അതിലെ ഒട്ടനവധി ശാസ്ത്രാസത്യങ്ങൾ അതിന്റെ മറ്റൊരു പ്രത്യേകതയാണ്‌. പതിനാല്‌ ശതകങ്ങൾക്കുമുൻപ് മുഹമ്മദ് നബി (സ)യിലൂടെ ലോകജനതക്കായി അവതരിപ്പിച്ച വിശുദ്ധ ഖുർആൻ 20,21 നൂറ്റാണ്ടുകളിൽ മാത്രം കണ്ടെത്താൻ കഴിഞ്ഞ ശാസ്ത്രവിജ്ഞാന ശകലങ്ങൾ ഉൾക്കൊള്ളുന്നു.

നിശ്ചയമായും ഖുർആൻ ഒരു ശാസ്ത്രഗ്രന്ഥമല്ല തന്നെ. സാന്മാർഗിക ആത്മീയ ദർശനത്തിനായി അവതരിപ്പിക്കപ്പെട്ട ഗ്രന്ഥം. എന്നാൽ ധാരാളം ശാസ്ത്രസത്യങ്ങൾ സംക്ഷിപ്തമായും ഉൾക്കാഴ്ചയോടും കൂടി അതിൽ പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. ഖുർആൻ അവതരിക്കുന്നതിന്‌ മുമ്പ് ജീവിച്ച ആളുകൾക്ക് ഈ ശാസ്ത്രസത്യങ്ങൾ അറിവുണ്ടായിരുന്നില്ല. ഇതും ഖുർആൻ ദൈവിക ഗ്രന്ഥമാണെന്നതിനുള്ള മറ്റൊരു തെളിവാക്കുന്നു. ഖുർആനിൽ തെളിഞ്ഞുകിടക്കുന്ന ശാസ്ത്രസത്യങ്ങൾ എന്ന മഹാത്ഭുതം കണ്ടെത്തണമെങ്കിൽ അതവതരിപ്പിച്ച കാലത്ത് നിലവിലുണ്ടായിരുന്ന ശാസ്ത്ര നിലവാരം മനസ്സിലാക്കേണ്ടത് അത്യാവശ്യമാകുന്നു.

ഏഴാം ശതകത്തിൽ അറബികൾ അന്ധവിശ്വാസങ്ങളിലും അടിസ്ഥാന രഹിത സങ്കലിപങ്ങളിലും ആണ്ടു കിടക്കുകയായിരുന്നു. പ്രപഞ്ചത്തെ കുറിച്ചും പ്രകൃതിയെക്കുറിച്ചും മനസ്സിലാക്കാനായി അവലംബിക്കാവുന്ന ഒരു സാങ്കേതിക ജ്ഞാനവും അവരുടെ കൈവശമുണ്ടായിരുന്നുല്ല. തങ്ങളുടെ പൂർവപിതാക്കളിൽ നിന്ന് പകർന്നുകിട്ടിയ യാതൊരു അടിസ്ഥാനവുമില്ലാത്ത കടംക്ഥകൾ ചോദ്യം ചെയ്യാതെ അവർ വിശ്വസിച്ചുപോന്നു. ആകാശത്തെ താങ്ങിനിർത്തുന്നത് പർവതങ്ങളാണെന്ന വിശ്വാസം. ഭൂമി പരന്നതാണെന്ന ധാരണ തുടങ്ങിയവ ഉദാഹരണങ്ങൾ.

image

ഇത്തരം ഇതിഹാസങ്ങളുടെയും മിഥ്യകളുടെയും ഇടയിലേക്കാണ്‌ ഖുർആൻ കടന്നുവന്നത്. ഖുർആൻ അജ്ഞതയെ വിജ്ഞാനംകൊണ്ട് തുടച്ചുമാറ്റി. ബുദ്ധിക്ക് നിരക്കാത്ത അനുമാനങ്ങളെ തിരുത്തിക്കുറിച്ചു. വിശുദ്ധ ഖുർആൻ 13:2 വാക്യം കാണുക:

" അല്ലാഹുവാകുന്നു നിങ്ങൾക്ക് കാണാവുന്ന അവലംബങ്ങൾ കൂടാതെ ആകാശങ്ങളെ ഉയർത്തിനിർത്തിയവൻ.."

മലകളാണ്‌ ആകാശത്തെ താങ്ങി നിർത്തുന്നതെന്ന തെറ്റായ ധാരണ ഖുർആൻ ഇവിടെ തള്ളിക്കളയുന്നു. ഗോളശാസ്ത്രം, ഭൗതിക ശാസ്ത്രം, ജീവശാസ്ത്രം എന്നിവയെക്കുറിച്ച് കാര്യമായൊന്നുമറിഞ്ഞു കൂടാത്ത ഒരു കാലഘട്ടത്തിലെ ജനങ്ങളുടെ മധ്യത്തിലേക്കാണ്‌ ഖുർആൻ കടന്നുവന്നത്. പ്രപഞ്ചോല്പത്തി, സൂക്ഷ്മമായ ഭ്രൂണത്തിൽ നിന്നും വളർന്നു രൂപപ്പെടുന്ന മനുഷ്യൻ, നാം ജീവിക്കുന്ന ഭൂമിയിലെ അന്തരീഷത്തിന്റെ ഘടന, ഭൂമിയിൽ ജീവിതം തന്നെ സാധ്യമാക്കുന്ന സന്തുലിതാവസ്ഥ എന്നിവ ശാസ്ത്ര സത്യങ്ങളിൽ ചിലത് മാത്രം.

നക്ഷത്രങ്ങളുടെ ഈറ്റില്ലം പരമാണുക്കളുടെയും തന്മാത്രകളുടെയും (കൂടുതലും ഹൈഡ്രജൻ) മേഘപടലങ്ങളാണെന്ന് ശാസ്ത്രജ്ഞന്മാർക്ക് പറയാനാവും. മഹാവിസ്ഫോടനാനന്തരം പ്രപഞ്ചത്തിലെ ചൂട് 10 ലക്ഷം കോടി ഡിഗ്രി കെൽവിനേറ്ററായിരുന്നുവെന്നും, സാന്ദ്രത ജലത്തിന്റെ കോടി കോടി മടങ്ങായിരുന്നുവെന്നും പ്രപഞ്ചം ക്രമേണ വികസിക്കുകയും തണുത്തുറക്കാൻ തുടങ്ങുകയും ചെയ്തുവെന്നും അവർക്ക പറയാനാവും. പ്രപഞ്ചസൃഷ്ടിപ്പിനെക്കുറിച്ചും ശാസ്ത്രനിഗമനം ഖുർആൻ ശരിവെയ്ക്കുന്നത് കാണുക:

" അതിൽ (ഭൂമിയിൽ) - അതിന്റെ ഉപരിഭാഗത്ത് - ഉറച്ചുനിൽക്കുന്ന പർവതങ്ങൾ അവൻ സ്ഥാപിക്കുകയും അതിൽ അഭിവൃദ്ധി ഉണ്ടാക്കുകയും അതിലെ ആഹാരങ്ങൾ അവിടെ വ്യവസ്ഥപ്പെടുത്തിവെക്കുകയും ചെയ്തിരിക്കുന്നു. നാലു ദിവസങ്ങളിലായിട്ടാണ്‌ (അവനത് ചെയ്റ്റത്). ആവശ്യപ്പെടുന്നവർക്കുവേണ്ടി ശരിയായ അനുപാതത്തിൽ.

അതിനു പുറമെ അവൻ ആകാശത്തിന്റെ നേർക്കു തിരിഞ്ഞു. അത് ഒരു പുകയായിരുന്നു. എന്നിട്ട് അതിനോടും ഭൂമിയോടും അവൻ പറഞ്ഞു: " നിങ്ങൾ രണ്ടും അനുസരപൂർവമോ നിർബന്ധിതമായോ വരിക. അവ രണ്ടും പറഞ്ഞു: ഞങ്ങളിതാ അനുസരണയുള്ളവരായി വന്നിരിക്കുന്നു." (41:10,11)

image

മേൽ സൂക്തത്തിൽ, പുക എന്ന മലയാളവാക്കിന്‌ ദുഖാൻ എന്ന തത്തുല്യമായ പദമാണുപയോഗിച്ചിരിക്കുന്നതെന്ന് കാണാം. ഇത് തന്നെയാണ്‌ നേരത്തെ പറഞ്ഞ ചൂടുള്ള വാതക ധൂമപടലം കൊണ്ട് അർഥമാക്കുന്നത്. ഖരാവസ്ഥയിലുള്ള പദാർഥങ്ങളുമായി ബന്ധിപ്പിച്ച ചലനാവസ്ഥയിലുള്ള കണികകൾ അടങ്ങുന്ന ചൂടുള്ള വാതകപടലം. ഇവിടെ ഖുർആൻ അറബിഭാഷയിൽ ഏറ്റവും യുക്തമായ പദം തന്നെയാണ്‌ പ്രപഞ്ചത്തിന്റെ ഈ ഘട്ടത്തിനുപയോഗിച്ചിട്ടുള്ളത്. 20ആം നൂറ്റാണ്ടിലാണ്‌ ശാസ്ത്രജ്ഞന്മാർ, പുക മാതിരിയുള്ള ചൂടുള്ള വാതകത്തിൽ നിന്നാണ്‌ പ്രപഞ്ചം ഉരുത്തുരിഞ്ഞുവന്നതെൻ കണ്ടെത്തിയ്ത്. പ്രപഞ്ചസൃഷ്ടിയെ കുറിച്ചുള്ള ഖുർആനിക പരാമർശം ഈ ഗ്രന്ഥത്തിന്റെ മഹാത്ഭുതത്തിനുള്ള നിദർശനമാണ്‌.

പ്രപഞ്ചോല്പത്തിയെക്കുറിച്ച് മറ്റൊരു സൂക്തം കാണുക:

" ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേർന്നതായിരുന്നുവെന്നും എന്നിട്ട് നാം അവയെ വേർപെടുത്തുകയാണുണ്ടായതെന്നും സത്യനിഷേധികൾ കണ്ടില്ലേ? വെള്ളത്തിൽ നിന്ന് എല്ലാ ജീവവസ്തുക്കളെയും നാം ഉണ്ടാക്കുകയും ചെയ്തു. എന്നിട്ടും അവർ വിശ്വസിക്കുന്നില്ലേ?" (21:30)

റത്ഖ് എന്ന വാക്കിന്‌ കീറൽ തുന്നുക, കണ്ടം വെയ്ക്കുക, ഓരോന്നും കൂടുക്കലർന്ന് ഒന്നാവുക എന്നിവയാണ്‌ ഭാഷാർഥം. രണ്ടു പദാർഥങ്ങൾ ഒന്നായിച്ചേരുന്നതിനാണ്‌ ആ പദം സാധാരണ ഉപയോഗിക്കാറുള്ളത്. ഫതഖ എന്ന പദത്തിനർഥം തുന്നഴിച്ച് വേർപെടുത്തുക, പൊട്ടിക്കുക, പിളർക്കുക എന്നൊക്കെയാണ്‌. വിത്തിന്‌ മുള വരിക എന്ന അർഥത്തിലും ഈ ക്രിയ ഉപയോഗിച്ചു വരുന്നു.

ഒരിക്കൽ കൂടി പ്രസ്തുത സൂക്തം നമുക്ക് നിരീക്ഷണവിധേയമാക്കാം. ആകാശങ്ങളും ഭൂമിയും ആദ്യം റത്ഖ് എന്ന ദശയിലായിരുന്നു. പിന്നെ അവയെ വേർപെടുത്തി (ഫതഖ), ഒന്നു മറ്റൊന്നിൽ നിന്നും വരുന്നപോലെ. മഹാ വിസ്ഫോടനത്തിന്റെ ആദ്യ ഏതാനും നിമിഷങ്ങളെക്കുറിച്ച് ചിന്തിച്ചു നോക്കുക. പ്രപഞ്ചത്തിലെ എല്ലാ പദാർഥങ്ങളും ഒരു ബിന്ദുവിൽ ഒന്നിച്ചു കൂടിയിരുന്നുവെന്നു മനസ്സിലാക്കാനാവും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ആകാശങ്ങളും ഭൂമിയും അടക്കം എല്ലാം (അപ്പോൾ അവ രൂപപ്പെട്ടിരുന്നില്ല എന്ന കാര്യം മറക്കരുത്) തമ്മിൽ തുന്നിച്ചേർത്ത പോലെ വേർപെടുത്താനാവാത്ത അവസ്ഥയിലായിരുന്നു. പിന്നെ ഈ ബിന്ദു ഭയാനകമാം വിധം പൊട്ടിത്തെറിച്ചു. പദാർഥങ്ങൾ ചിന്നിച്ചിതറി.

പ്രപഞ്ച സൃഷ്ടിപ്പിനെക്കുറിച്ച്, ഭൂമിയുടെയും ആകാശങ്ങളുടെയും ഇടയിലുള്ളതിനെ കുറിച്ചും പരാമർശിക്കുന്ന ഒരുപാട് സൂക്തങ്ങൾ ഖുർആനിൽ കണ്ടെത്താനാവും:

" ആകാശങ്ങളും ഭൂമിയും അവ രണ്ടിനുമിടയിലുള്ളതും യുക്തി പൂർവകമായല്ലാതെ നാം സൃഷ്ടിച്ചിട്ടില്ല. തീർച്ചയായും അന്ത്യയാമം വരികതന്നെ ചെയ്യും. ആയതിനാൽ നീ ഭംഗിയായി മാപ്പ് ചെയ്തു കൊറ്റുക്കുക." (15: 85)

" അവനുള്ളതാകുന്നു ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അവയ്ക്കിടയിലുള്ളതും മണ്ണിനടിയിലുള്ളുമെല്ലാം." (20:6)

ഭൂമിയും, അതിന്റെ ചുറ്റുമുള്ള ഏകീകൃത വാതക കൂട്ടത്തിൽ നിന്ന് വേറിട്ടു പോന്നതാണ്‌. ഇതിന്റെ ഒരു ഭാഗം സൂര്യന്മാർക്കും ഗ്രഹങ്ങൾക്കും രൂപം നൽകി. ഇങ്ങനെ ധാരാളം, ധാരാളം സൗരയൂഥങ്ങളും ഗാലക്സികളും രൂപം കൊണ്ട്. പ്രപഞ്ചം ആദ്യം റതഖ (ഒട്ടിപ്പിടിച്ച) പിന്നെ ഫതഖ (ഭാഗങ്ങളായി വിഭജിച്ചതും) ദശകളിലായിരുന്നു.

----

image17

---

ഹാറൂൺ യഹ്യയുടെ ' ദൈവസ്തിക്യത്തിൻടെ അടയാളങ്ങൾ' എന്ന ലേഖനസമാഹാരത്തിൽ നിന്നുള്ള ലേഖനം. 


2010-11-12 14:36:08

About this site | താങളുടെ ഹോം പേജ് ആക്കുക | Add to favorites | RSS Feed
എല്ലാ ഫയലുകളും ഈ വെബ്സൈറ്റിനെ റെഫര്‍ ചെയ്തുകൊണ്ട് പ്രസിദ്ധീകരിക്കാവുന്നതാണ്
(c) All publication rights of the personal photos of Mr. Adnan Oktar that are present in our website and in all other Harun Yahya works belong to Global Publication Ltd. Co. They cannot be used or published without prior consent even if used partially.
© 1994 ഹാറൂണ്‍ യഹ്യ. www.harunyahya.com
page_top