ഹൃദയവും മസ്തിഷ്കവും

പറയുക: അല്ലാഹുവത്രെ എല്ലാ വസ്തുക്കളുടെയും സൃഷ്ടാവ്. അവൻ ഏകനും സർവാധിപതിയുമാകുന്നു. (13:16)

നമ്മുടെ ശരീരത്തിൽ ലിറ്റർ കണക്കിൽ രക്തം താഴോട്ടും മേലോട്ടും സഞ്ചരിക്കുന്നതിനെക്കുറിച്ച് വല്ലപ്പോഴും നാം ചിന്തിക്കാറുണ്ടോ? എല്ലാറ്റിന്റെയും തുടർച്ചയായ ചലനത്തിന്‌ മോട്ടോറിന്റെ3 ആവശ്യമുണ്ട്. കാറുകൾ, ബസ്സുകൾ, വിമാനങ്ങൾ തുടങ്ങി എല്ലാ മോട്ടോറിന്റെ സഹായത്താൽ ചലിച്ചുകൊണ്ടിരിക്കുന്നു. അത് പോലെ നമ്മുടെ ശരീരത്തിലെ രക്തസഞ്ചാരത്തിനും ഒരു മോട്ടോർ ആവശ്യമാണ്‌. രാത്രിയും പകലും എന്നുവേണ്ട മാസങ്ങളും കൊല്ലങ്ങളും മുഴുവൻ രക്തസഞ്ചാരത്തിന്‌ സഹായിക്കുന്ന മോട്ടോറാകുന്നു ഹൃദയം.

വിരലുകൾകൊണ്ട് നമ്മുടെ കൈനാഡി പിടിച്ചുനോക്കുക. നമുക്ക് നമ്മുടെ ഹൃദയമിടിപ്പ് അനുഭവിച്ചറിയാം. ഹൃദയം മിനിറ്റിൽ 72 പ്രാവശ്യം മിടിച്ചുകൊണ്ടേയിരിക്കുന്നു. ആയുഷ്കാലത്ത് ഹൃദയം 152 മില്യൻ ലിറ്റർ രക്തം പമ്പുചെയ്യുന്നുണ്ടെന്നാണ്‌ കണക്കാക്കിയിരിക്കുന്നത്. ഇത് 10,000 ടാങ്കർ ലോറികളിൽ നിറക്കാവുന്നത്രയും രക്തമാണെന്നറിയുമ്പോൾ നാമത്ഭുതപ്പെടും. മിനിറ്റിൽ 72 കപ്പ് വീതം ഒരു ബക്കറ്റിൽ നിന്നും മറ്റൊരു ബക്കറ്റിലേക്ക് വെള്ളം കോരി ഒഴിക്കുന്നു എന്ന് വിചാരിക്കുക. നമ്മുടെ കൈ കുറച്ച് സമയത്തിനകം കുഴഞ്ഞുപോകും. നമുക്ക് ക്ഷീണമനുഭവപ്പെടും. എന്നാൽ ജീവിതകാലമത്രയും വിശ്രമമില്ലാതെ ഈ ജോലി ഹൃദയം അനവരതം നിർവഹിച്ചുകൊണ്ടേയിരിക്കുന്നു.

ഏറ്റവും കുറ്റമറ്റ രീതിയിൽ നിർമിച്ച ഒരു പമ്പ് നമ്മുടെ മാർവിടത്തിന്റെ ഇടത് ഭാഗത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. അത്യത്ഭുതകരമായ രൂപകല്പന, വിശ്രമമില്ലായ്മ എന്നിവ അതിന്റെ പ്രത്യേകതകളിൽ ചിലതാണ്‌. ശരീരത്തിലെ രക്തം ഒരു ദിവസം ആയിരം ആവൃത്തി എന്ന കണക്കിന്‌ സഞ്ചാരം പുർത്തിയാക്കുന്നു.

മുഷ്ടിയുടെ അത്രയും വലിപ്പമുള്ള മാംസ നിർമിതമായ ഒരവയവമാണ്‌ ഹൃദയം. അതിന്റെ കഴിവ് പരിശോധിച്ചുനോക്കിയാൽ കേടുകൂടാതെ ദീർഘകാലം പ്രവർത്തിക്കുന്ന കാര്യക്ഷമവും ഏറ്റവും ശക്തികൂടിയതുമായ ഒരു യന്ത്രമാണെന്ന് മനസ്സിലാവും. ഹൃദയം പ്രവർത്തിക്കുമ്പോൾ ഒരു പാട് ഊർജം ചെലവിടുന്നുണ്ട്. ഈ ഊർജം രക്തത്തെ മൂന്നു മീറ്റർ ഉയരത്തിലേക്ക് തള്ളാൻ മതിയായതാണ്‌. ഹൃദയത്തിന്റെ ശക്തി മനസ്സിലാക്കാൻ ചെറിയൊരു ഉദാഹരണം പറയാം. മണിക്കൂറിൽ ഹൃദയം ചെലവഴിക്കുന്ന ഊർജം ചെറിയൊരു കാർ നിലത്തു നിന്നും ഒരു മീറ്റർ പൊക്കി നിർത്താനാവശ്യമായ ഊർജത്തിന്‌ സമമാകുന്നു.

മുഷ്ടിയുടെ അത്രയും വലിപ്പമുള്ള ഹൃദയത്തിന്‌ രണ്ടു പാതികളുണ്ട്. ഇവയിൽ രണ്ടു പമ്പുകളുമുണ്ട്. ശക്തി കൂടിയ ഇടതുഭാഗത്തെ പമ്പ് ഓക്സിജൻ സമൃദ്ധമായ രക്തം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പ്രവഹിപ്പിക്കുന്നു. ശക്തികുറഞ്ഞ വലതു പമ്പ് ഓക്സിജൻ കുറഞ്ഞ രക്തം ശ്വാസകോശത്തിലേക്കുള്ള സഞ്ചാരദൂരം വളരെ കുറവാണ്‌. അതു കൊണ്ട് ഇതിനെ ചെറിയ സഞ്ചാരമെന്നും ആദ്യം പറഞ്ഞതിനെ വലിയ സഞ്ചാരമെന്നും വിളിക്കുന്നു.

ഹൃദയത്തിന്റെ രണ്ട് പാളികളെ വീണ്ടും രണ്ടായി പകുത്തിരിക്കുന്നു. അവയ്ക്കിടയിൽ ഒരു ഭാഗത്തുനിന്നു മറ്റേ ഭഗത്തേക്ക് രക്തം വാൽവുകൾ വഴി കടന്നുപൊവുന്നു.

യന്ത്രങ്ങൾക്ക് ഇടക്കിടെ അറ്റകുറ്റപ്പണികൾ ആവശ്യമായിവരുന്നു. തേഞ്ഞ ഭാഗങ്ങൾ മാറ്റി പുതിയത് ഘടിപ്പിക്കേണ്ടിവരും. ഘർഷണം വഴിയുള്ള തേയ്മാനം കുറയ്ക്കാൻ എണ്ണയിട്ടുകൊടുക്കുകയും വേണം.

എന്നാൽ ഹൃദയം സാധാരണ ഗതിയിൽ യാതൊരു അറ്റകുറ്റപ്പണികളും കൂടാതെതന്നെ സ്വയം പ്രവർത്തനസജ്ജമാവുന്നു. ഘർഷണം കുറക്കാൻ 'എണ്ണ' സദൃശമായ ദ്രവങ്ങൾ ഉപയോഗപ്പെടുത്തുന്നു. ഇതെങ്ങനെ സാധിക്കുന്നു?

രണ്ടു പാളികളുളള ഒരാവരണംകൊണ്ട് ഹൃദയത്തെ പൊതിഞ്ഞിരിക്കുന്നു. ഇതിന്നിടയിലെ അറയിലെ ഒരു ദ്രവമുണ്ട്. ഇത് ഹൃദയ തേയ്മാനം കുറയ്ക്കുന്നു. അല്ലാഹുവിന്റെ സൃഷ്ടിപ്പിലുള്ള കരവിരുത് നമുക്കിവിടെ ദർശിക്കാനാവുന്നു.

അനേകം കഷ്ണങ്ങളായി ചിതറിക്കിടക്കുന്ന കടലാസു കഷ്ണങ്ങൾ. അവ ചേരുംപടി ചേർത്താൽ ഒരു പൂർണചിത്രമായി മാറുന്ന കുട്ടികളുടെ കളി നാം കണ്ടിരിക്കും. ഈ കഷ്ണങ്ങൾ ലോകത്തെക്കുറിച്ചുള്ള വിവരങ്ങളടങ്ങിയവയാണെന്ന് സങ്കല്പിക്കുക. ചില കഷ്ണങ്ങൾ പ്രകാശത്തെക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയത്. മറ്റു ചിലത് വർണങ്ങളെക്കുറിച്ച്.. ഇനിയും ചിലത് ശബ്ദങ്ങളെക്കുറിച്ച്...അങ്ങനെ ...ഇനി ഈ കഷ്ണങ്ങൾ ചേരുംപടി ചേർത്ത് ഒരു പൂർണചിത്രമാക്കാൻ ശ്രമിച്ചുനോക്കൂ! എങ്ങനെ ചേർത്ത് വെച്ചാലാവും പൂർണ ചിത്രമാവുക എന്ന് നിങ്ങൾ ചിന്തിച്ചുകൊണ്ടേയിരിക്കും. ഒരു മിനിറ്റിൽ ചുരുങ്ങിയത് നൂറു തവണയെങ്കിലും

കണ്ണുകളിൽ നിന്ന്, മൂക്കിൽ നിന്ന്, വായയിൽ നിന്ന്, തൊലിയിൽ നിന്ന് മസ്തിഷ്കം വിവരങ്ങൾ ശേഖരിക്കുകയും അവ വേണ്ടവിധം വ്യാഖ്യാനിച്ചെടുക്കുകയും ചെയ്യുന്നു. തലച്ചോറിലെ നൂറ് ബില്യൻ കോശങ്ങളാണ്‌ ഇവയെ വ്യാഖ്യാനിക്കുന്നത്. ഈ കോശങ്ങൾ നിരന്തരം പ്രവർത്തിച്ച്, നാം തിന്നുന്ന ആപ്പിളിന്റെ നിറം, രുചി, നമ്മുടെ സുഹൃത്തിന്റെ ശബ്ദം, ഭക്ഷണസാധങ്ങളുടെ ഗന്ധം എന്നിവ തിരിച്ചറിയുമാറാക്കുന്നു.

യാഥാർഥത്തിൽ മസ്തിഷ്കം, നാഡികോശങ്ങളാൽ നിർമ്മിതമാണ്‌. സൂക്ഷ്മദർശിനി ഉപയോഗിച്ച് നോക്കിയാലേ ഇവ നമുക്ക് കാണാനാവൂ. ഈ നാഡീകോശങ്ങൾ നാം തിന്നുന്ന ആപ്പിൾ കാണുന്നുണ്ടോ? ഇല്ല. നാഡീകോശങ്ങൾ മാംസംകൊണ്ട് നിർമ്മിച്ചവയാണ്‌. അപ്പോൾ ഒരപാരശക്തിയുടെ സഹായം ഇവിടെ ആവശ്യമായി വരുന്നു. ആ പരാശക്തി അല്ലാഹുവല്ലാതെ മറ്റാരുമല്ല. എല്ലാറ്റിന്റെയും സൃഷ്ടിക്കുകയും ഉടമപ്പെടുത്തുകയും ചെയ്യുന്നവൻ. തിരിച്ച് നാം ചെയ്യേണ്ടത് അവന്‌ നന്ദി കാണിക്കുക എന്നതാണ്‌. അവൻ നമുക്ക് കണ്ണികളും ചെവികളും പ്രദാനം ചെയ്തു.

എന്നിട്ടവൻ വിശുദ്ധ ഖുർആനിൽ പറയുന്നത് കാണുക:

" അവനാണ്‌ നിങ്ങൾക്ക് കേൾവിയും കാഴ്ചകളും ഹൃദയങ്ങളും ഉണ്ടാക്കിത്തന്നിട്ടുള്ളവൻ. കുറച്ചുയ്മാത്രമേ നിങ്ങൾ നന്ദി കാണിക്കുന്നുള്ളൂ." (23:78)

---

ഹാറൂൺ യഹ്യയുടെ ' ദൈവസ്തിക്യത്തിൻടെ അടയാളങ്ങൾ' എന്ന ലേഖനസമാഹാരത്തിൽ നിന്നുള്ള ലേഖനം.


2010-11-12 13:44:54

About this site | താങളുടെ ഹോം പേജ് ആക്കുക | Add to favorites | RSS Feed
എല്ലാ ഫയലുകളും ഈ വെബ്സൈറ്റിനെ റെഫര്‍ ചെയ്തുകൊണ്ട് പ്രസിദ്ധീകരിക്കാവുന്നതാണ്
(c) All publication rights of the personal photos of Mr. Adnan Oktar that are present in our website and in all other Harun Yahya works belong to Global Publication Ltd. Co. They cannot be used or published without prior consent even if used partially.
© 1994 ഹാറൂണ്‍ യഹ്യ. www.harunyahya.com
page_top