ഇമാം മഹ്ദിയുടെ കാലം - സമാധാനത്തിന്റെയും ശാന്തിയുടെയും അന്തരീക്ഷം.

 

കോപ്പകളിൽ വെള്ളം നിറയുന്നതു പോലെ ഭൂമിയിൽ സമാധാനം നിറയും. മനുഷ്യർക്കിടയിൽ ഒരു ശത്രുതയും ഉണ്ടാവില്ല. സകല ശത്രുതയും പോരും അസൂയയും ഇല്ലാതാകും.


(സ്വഹീഹ് മുസ്ലിം, 1/136)

 

നമ്മിൽ നിന്ന് അല്ലാഹു എങ്ങനെ ഇസ്ലാമിന്‌ തുടക്കം കുറിച്ചോ അതു പോലെ അല്ലഹു അദ്ദേഹത്തിൽ (മഹ്ദിയിൽ) ഇതിനെ അവസാനിപ്പിക്കും. എപ്രകാരം ആളുകൾ എന്നിലൂടെ ശിർക്കിൽ നിന്നും ശത്രുതയിൽ നിന്നും മോചിതനാവുകയും അവരുടെ ഹൃദയങ്ങൾ സ്നേഹ സൗഹൃദങ്ങളാൽ നിർഭരമാവുകയും ചെയ്തുവോ, അപ്രകാരം ഇതെല്ലാം മഹ്ദിയുടെ വരവിലൂടെ സാധ്യമാകും

(Al-Muttaqi al-Hindi, Al-Burhan fi Alamat al-Mahdi Akhir az-Zaman, p. 20)

അദ്ദേഹത്തിന്റെ കാലത്ത് നല്ലവരിൽ നന്മ വർധിക്കുകയും അധർമികൾ വരെ നന്മ ആസ്വദിക്കുകയും ചെയ്യും

(Al-Muttaqi al-Hindi, Al-Burhan fi Alamat al-Mahdi Akhir az-Zaman, p. 17)


അടിച്ചമർത്തലുകളും ക്രൂരതകളും നിറഞ്ഞ ലോകത്ത് അദ്ദേഹത്തിന്റെ (മഹ്ദിയുടെ) വരവോടു കൂടി നീതി നിറഞ്ഞൊഴുകും (Ibn Hajar al-Haythami, Al-Qawl al-Mukhtasar, p. 20)

ഇമാം മഹ്ദിയുടെ കാലത്ത് എല്ലാ ശത്രുതയും വിദ്വേഷവും ഇല്ലാതാകും. വിഷജന്തുക്കൾ പോലും വിഷം ചീറ്റുകയില്ല. ഒരു കുട്ടി പാമ്പിന്റെ വായിൽ കൈകൾ ഇട്ടാൽ പോലും ആ പാമ്പ് ഒരു ദ്രോഹവും ചെയ്യുകയില്ല. ചെമ്മരിയാടിൻ പറ്റങ്ങൾക്ക് കാവലായി കുറുക്കന്മാർ. പാത്രത്തിൽ വെള്ളം നിറയും പോലെ ഭൂമിയിൽ സമാധാനവും സുരക്ഷിതത്വവും വ്യാപിക്കും. ഏകത്വത്തിന്റെ വചനം (തൗഹീദിന്റെ വചനം) മാത്രം നില നില്ക്കുകയും ജനങ്ങൾ അല്ലാഹുവിനെ മാത്രം ആരാധിക്കുകയും ചെയ്യും. യോദ്ധാക്കൾ ആയുധം താഴെ വെക്കും
(Al-Sharani, Mukhtasar Tazkirah al-Qurtubi, pp. 496-497)

മഹ്ദിയുടെ കാലത്ത് ചെമ്മരിയാടുകൾ കുറുക്കന്മാരുടെ ഒപ്പം മേയുകയും കുട്ടികൾ പാമ്പുകളുമായും തേളുകളുമായും കളിക്കുകയും ചെയ്യും. പക്ഷേ, അവ ഒരു ഉപദ്രവവും ഉണ്ടാക്കില്ല.

(Ibn Hajar al-Haythami, Al-Qawl al-Mukhtasar fi `Alamat al-Mahdi al-Muntadhar, p. 43)

ഇമാം മഹ്ദി (അ) എന്റെ സമുദായത്തിൽ നിന്നാണ്‌. ക്രൂരതകളും പീഡനങ്ങളും നിറഞ്ഞ ഭൂമിയിൽ അദ്ദേഹം സത്യവും ധർമ്മവും നീതിയും സ്ഥാപിക്കും. (Sunan Abu Dawud, 5/93). ഈ നേതാവ് (മഹ്ദി) ഭൂമിയിൽ സമാധാനവും ധർമവും നീതിയും സ്ഥാപിക്കും (Sunan Ibn Majah, 10/348)

മഹ്ദിയെ കുറിച്ചുള്ള സന്തോഷവാർത്ത കേൾക്കുവിൻ! അദ്ദേഹം ഖുറൈശിയും എന്റെ കുടുംബത്തിൽ നിന്നുള്ള ആളുമാണ്‌. തർക്കങ്ങളും സാമൂഹിക പിന്നോക്കാവസ്ഥയും നിറഞ്ഞു നില്ക്കുന്ന ഒരു സമയത്ത് അദ്ദേഹം പ്രത്യക്ഷനാവുകയും ധർമ്മവും സ്നേഹവും ഈ ഭൂമിയിൽ നിറക്കുകയും ചെയ്യും.

(Al-Muttaqi al-Hindi, Al-Burhan fi Alamat al-Mahdi Akhir az-Zaman, p. 13)

2013-04-01 18:19:42

About this site | താങളുടെ ഹോം പേജ് ആക്കുക | Add to favorites | RSS Feed
എല്ലാ ഫയലുകളും ഈ വെബ്സൈറ്റിനെ റെഫര്‍ ചെയ്തുകൊണ്ട് പ്രസിദ്ധീകരിക്കാവുന്നതാണ്
(c) All publication rights of the personal photos of Mr. Adnan Oktar that are present in our website and in all other Harun Yahya works belong to Global Publication Ltd. Co. They cannot be used or published without prior consent even if used partially.
© 1994 ഹാറൂണ്‍ യഹ്യ. www.harunyahya.com
page_top