ഉറുമ്പുകളുടെ കുറ്റമറ്റ സാമൂഹിക വ്യവസ്ഥിതി

 

(The perfect social system of ants)

സമഗ്രമായ ഒരു ജോലിവിഭജന സമ്പ്രദായത്തോടെ ഉറുമ്പുകൾ സമൂഹമായി ജീവിക്കുന്നു. അവയുടെ ജീവിതരീതി സമൂല നിരീക്ഷണത്തിന്‌ വിധേയമാക്കുമ്പോൾ നിസർഗസുന്ദരമായ, അത്യധിക അത്ഭുതമുളവാക്കുന്ന സാമൂഹ്യ വ്യവസ്ഥിതിയിലധിഷ്ഠിതമാണ്‌ അതെന്ന് കാണാം. മനുഷ്യരേക്കാൾ അപർണബോധമുള്ളവരാണ്‌ ഉറുമ്പുകളെന്ന കാര്യത്തിൽ സംശയിക്കാനില്ല. മനുഷ്യരെപ്പോലെ അവയ്ക്കിടയിൽ ഉച്ചനീചത്വമോ, അധികാരത്തിനു വേണ്ടിയുള്ള വടംവലിയോ ഒട്ടും നിലനിൽക്കുന്നില്ലെന്ന് മനുഷ്യരുമായി താരതമ്യം ചെയ്യുമ്പോൾ വ്യക്തമാവും.

അവയുടെ അത്യധികം ഉന്നതമായ സാമൂഹ്യബോധം കൊല്ലങ്ങളോളം നിരന്തരമായി ഉറുമ്പുകളെക്കുറിച്ച് ഗവേഷണത്തിലേർപ്പെട്ട ശാസ്ത്രന്മാർക്കുപോലും വ്യക്തമാക്കാനാവുന്നില്ല. ഉറുമ്പു ശാസ്ത്രജ്ഞനായ ഡോ. കാരിൽ ഫാസ്കിൻസ് പറയുന്നത് ശ്രദ്ധിക്കുക:

" നീണ്ട ആറുപത് വർഷത്തെ നിരീക്ഷണ പഠനത്തിനുശേഷവും ഉറുമ്പുകളുടെ സാമൂഹ്യസ്വഭാവം എത്ര വ്യക്തധാരനയുള്ളതാണെന്ന യാഥാർഥ്യം എന്നെ വിസ്മയഭരിതനാക്കുന്നു. മൃഗങ്ങളുടെ സ്വഭാവരീതികളെക്കുറിച്ച് പഠിക്കാൻ, സഹായിക്കുന്ന മാതൃകയായി ഉറുമ്പുകൾ നമുക്ക് മുമ്പിൽ നിൽക്കുന്നു."

 

എണ്ണപ്പെരുപ്പത്തിലും വിസ്തൃതികൊണ്ടും ഉറുമ്പുകളുടെ പുറ്റുകൾ വളരെ വിപുലമാണ്‌. വിസ്തൃതമായ ഒരു പ്രദേശത്ത് അവയ്ക്ക് എങ്ങനെ സമഗ്രമായ ഒരു ജീവിതരീതി ആവിഷ്കരിക്കാനാവുന്നുവെന്നതാണ്‌ വിസ്മയകരം. അത് കൊണ്ട് നമുക്ക് ഡോ. ഹാസ്കിൻസിന്റെ നിഗമനത്തോട് ഒരിക്കലും വിയോജിക്കേണ്ടിവരില്ല.

ഹൊക്കൈഡോവിലെ ഇപ്പികാരി തീരപ്രദേശത്ത് നിവസിക്കുന്ന ഉറുമ്പിൻകൂട്ടങ്ങളെ നമുക്ക് ഉദാഹരണമായിട്ടെടുക്കാം. 2.7 ച.കി.മീ പ്രദേശത്ത് അധിവസിക്കുന്ന ഈ ഉറുമ്പിൻകൂട്ടം 45,000 പുറ്റുകളിലായി കഴിയുന്നു. ഇതിൽ 10,80,000 റാണികളും 306,000,000 ജോലിക്കാരുമുണ്ട്. പണിയാധുങ്ങളും ഭക്ഷണവും സമഗ്രമായ രീതിയിൽ ഇവ പുറ്റുകൾക്കിടയിൽ കൈമാറുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത്രയും വിസ്തൃതമായ ഒരു പ്രദേശത്ത് പ്രശ്നങ്ങളൊന്നും കൂടാതെ ഇവ എങ്ങനെ കഴിഞ്ഞുകൂടുന്നുവെന്നത് വിവരണാദീതമാണ്‌. ജനസംഖ്യ തുലോം പരിമിതമായ ഒരു പരിഷ്കൃത രാജ്യത്തുപോലും നിയമസമാധാന പാലനത്തിന്‌ വൻതോതിൽ പോലീസും പട്ടാളവും ആവശ്യമായി വരുന്നു.

 

 

ഇവരെ നിയന്ത്രിക്കാനാവശ്യമായ ഭരണസംവിധാനവും ഒരുക്കേണ്ടതുണ്ട്. ഈ തീവ്രപരിപാടികളൊക്കെ ഏർപ്പെടുത്തിയാലും പ്രശ്നരഹിതമായ ഒരു സാമൂഹ്യക്രമം നിലവിൽ വന്നുകൊള്ളണമെന്നില്ല. എന്നാൽ ഉറുമ്പുകൾ അധിവസിക്കുന്നേടത്ത് സായുധ പോലീസുകാരുടെയോ കാവൽക്കാരുടെയോ ആവശ്യം തന്നെ വന്നുചേരുന്നില്ല.

നേതാക്കന്മാരായി പരിഗണിക്കപ്പെടുന്ന റാണിമാരുടെ ജോലി, വംശം നിലനിർത്തുകയെന്നതാണ്‌. അവരെ ഭരിക്കാൻ അവരുടെ തലപ്പത്ത് ആരും തന്നെയില്ല. ആജ്ഞാനുസരണം ജോലി ചെയ്യുന്ന ഒരു സമ്പ്രദായവുമില്ല. അപ്പോൾ ആരാണ്‌ ഈ വ്യവസ്ഥയും വംശവർധനക്കനുകൂലമായ സാഹചര്യവും പ്രദാനം ചെയ്യുന്നത്? അതിബൃഹത്തും സമഗ്രവുമായ ഒരു ജീവിതരീതി നിലനിർത്തുന്നത് 'ഒരു മേൽനോട്ടക്കാര' നിൽ നിന്നുള്ള ബോധനം വഴിയാണെന്ന് വ്യക്തമാവുന്നു. അല്ലാഹുവാണ്‌ അവയുടെ യജമാനനും

മേൽനോട്ടക്കാരനുമെന്ന് താഴെകൊടുക്കുന്ന് സൂക്തത്തിൽ പറയുന്നു:

"എന്റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവിന്റെ മേൽ ഞാനിതാ ഭരമേല്പ്പിച്ചിരിക്കുന്നു. യാതൊരു ജന്തുവും അവൻ അതിന്റെ നെറുകയിൽ പിടിക്കുന്ന (നിയന്ത്രിക്കുന്ന)തായിട്ടല്ലാതെയില്ല. തീർച്ചയായും എന്റെ രക്ഷിതാവും നേരായ പാതയിലാകുന്നു." (11:56)

 

 

2013-04-01 17:56:40

About this site | താങളുടെ ഹോം പേജ് ആക്കുക | Add to favorites | RSS Feed
എല്ലാ ഫയലുകളും ഈ വെബ്സൈറ്റിനെ റെഫര്‍ ചെയ്തുകൊണ്ട് പ്രസിദ്ധീകരിക്കാവുന്നതാണ്
(c) All publication rights of the personal photos of Mr. Adnan Oktar that are present in our website and in all other Harun Yahya works belong to Global Publication Ltd. Co. They cannot be used or published without prior consent even if used partially.
© 1994 ഹാറൂണ്‍ യഹ്യ. www.harunyahya.com
page_top