അല്ലാഹു നമ്മുടെ ലോകത്തെ തലച്ചോറിലുള്ള പ്രതിച്ഛായയായി സൃഷ്ടിക്കുന്നു

നാം ദ്രവ്യമായി കാണുന്നതെല്ലാം യഥാര്‍ത്ഥത്തില്‍ ഫോട്ടോണ്‍സാല്‍ അടങപ്പെട്ടിരിക്കുന്നു. ഫോട്ടോണുകള്‍ പല തരംഗദൈര്‍ഘ്യമുള്ള പ്രകാശ കണങളാണ്.ഇവ നമ്മളിലെത്തുകയും കണ്ണിന്‍ടെ റെറ്റിനയിലൂടെ വൈദ്യുതകിരണങളായി മാറുകയും ചെയ്യുന്നു. ഈ വൈദ്യുത വികിരണങള്‍ ഒരു പൂര്‍വസ്ഥിതമായ വഴിയിലൂടെ സഞരിക്കുകയും അവസാനം തലച്ചോറിലെ visual centre -ല്‍ എത്തുകയും ചെയ്യുന്നു.

അവിടെ അവ തീര്‍ത്തും വിസ്മയനീയമായ രീതിയില്‍ അര്‍ത്ഥം പ്രാപിക്കുകയും ചെയ്യുന്നു. നമുക്കുറപ്പാണ്‍ നമ്മുടെ മുന്നിലുള്ള ടി.വിയോ ആകാശചുംബികളോ യാഥാര്‍ഥ്യമാണെന്ന്. ഉദാഹരണത്തിന്‍ നമ്മുക്കു മുന്നിലുള്ള ഒരു അംബരചുംബിയുടെ പ്രതിച്ഛായ എത്ര വിശ്വാസബോധ്യമാണെങ്കിലും ഇത് യാഥാര്ഥത്തില്‍ വൈദ്യുതകിരണങളല്ലാതെ മറ്റൊന്നുമല്ല.ഈ പ്രതിച്ഛായകള്‍ രൂപപ്പെടുന്നത് നമുക്കു മുന്നിലല്ല, മറിച്ച് നമ്മുടെ തലച്ചോറിനകത്താണ്. പുറമേയുള്ള അംബരചുംബിയുടെ പ്രതിച്ഛായ ഒരിക്കലും നമ്മുടെ മുന്നിലെത്തുകയില്ല. നാം വൈദ്യുതകിരണങളായി ദര്‍ശിക്കുന്ന എല്ലാം അവയില്‍ നിന്നും വെളിയിലേക്കു വിടുന്ന പ്രകാശ തരംഗങളാണ്. അതിനാല്‍ തന്നെ നാം നമ്മുടെ ജീവിതത്തിലുടനീളം അനുഭവിച്ചറിയുന്ന ഒരു അംബരചുംബി യാഥാര്‍ഥത്തില്‍ ഒരു മായിക പ്രതിച്ഛായയാകുന്നു. അതൊരിക്കലും യാഥാര്‍ഥ്യമല്ല. ഒരു മായയാകുന്നതിലുപരി,  അതിനൊരു തികഞ്ഞ,  കുറ്റമറ്റനിര്‍ദ്ദോഷമായ തോറ്റമുണ്ട്. യാഥാര്‍ത്ഥത്തില്‍ ഇവ വൈദ്യുത വികരണങള്‍ മാത്രമാണെന്നു ബോധ്യപ്പെടാന്‍ നിങള്‍ക്കു വിഷമം നേരിടാം. തലച്ചോറില്‍ സ്റ്ഷ്ടിക്കപ്പെടുന്ന പ്രതിച്ഛായ തികഞ്ഞ രീതിയിലായതിനാല്‍ അവയെ യാഥാര്ഥ്യത്തില്‍ നിന്നും വേര്‍തിരിച്ചറിയാന്‍ അസാദ്ധ്യമാകുന്നു. ഇതു നമ്മുടെ സ്രഷ്ടാവിന്ടെ നിര്‍മ്മലമായ സൃഷ്ടി-കലാ വൈഭവമാകുന്നു. ഒരാശ്ചര്യം എല്ല ദിവസവും സൃഷ്ടിക്കപ്പെടുന്നു, എല്ലാ നിമിഷവും മനുഷ്യ തലച്ചോറിനുള്ളില്‍. തലച്ചോറിനുള്ളില്‍ തീര്‍ത്തും വൈദ്യുത അടയാളങളാണ്‌ എത്തുന്നതെങ്കിലും, തലച്ചോറിനകം കൂരിരുട്ടാണെങ്കിലും, ഈ സ്ഥലി ഏതാനും സെന്റിമീറ്ററുകള്‍ക്കുള്ളിലാണെങ്കിലും,  നാം കാണുന്ന മലകളും, കടലുകളും, പാടങളും, ആകാശവും, അത്യന്തിക അവശിഷ്ടങളൂം, വീടുകളും, ടി.വികളും, മനുഷ്യരും, മരങളും എന്നു വേണ്ട നാം കാണുന്നതെല്ലാം നമ്മുടെ തലച്ചോറിനകത്താണ്‌. അവിടെയുള്ളതെല്ലാം നിറങളുള്ളതാണ്‌. എന്നാല്‍ തലച്ചോറുനകത്ത് നിറങളൊന്നുമേയില്ല. നാം കാണുന്നതെല്ലാം തെളിമയുള്ളതാണ്‌, എനാല്‍ തലച്ചോറിനകത്ത് പ്രകാശമില്ല. എന്തിനധികം, അതിനു പുറത്തും പ്രകാശമില്ല.അവിടെയുള്ളതെല്ലാം ശബ്ദമുഖരിതമാണ്‌, എന്നാല്‍ തലച്ചോറിനകത്ത് പൂര്‍ണ്ണ നിശബ്ദതയാണ്. അവിടെയുള്ളതിനെല്ലാം നിമ്നതയുണ്ട്, നക്ഷത്രങള്‍ വളരെ അകലെയാണെന്നു നമുക്കു തോന്നുന്നു, എന്നാല്‍ നമ്മുടെ കയ്യിലുള്ള ഒരു പെന്‍സില്‍ നമ്മുടെ വളരെ അടുത്താണെന്നു തോന്നുന്നു. എന്നാല്‍ യാഥാര്‍ത്ഥത്തില്‍ ഇവയെല്ലാം തലച്ചോറില്‍ ഒരേ പ്രതലത്തിലാണ്‌, എന്നു മാത്രമല്ല ഒരേ അകലത്തിലുമാണ്‌. സൂര്യന്‍ ആയിരക്കണക്കിനു കിലോമീറ്റര്‍ അകലെയാണെന്നു നമുക്ക് തോന്നുന്നു. എന്നാല്‍, സൂര്യന്‍ നമ്മുടെ തൊട്ടടുത്താണ്, നമ്മുടെ തലച്ചോറിനകത്ത്.സൂര്യന്‍ നമ്മുടെ തലച്ചോറില്‍ മരുവാന്‍ കാരണം വൈദ്യുത സിഗ്നലുകള്‍ മാത്രമാണ്‌. ആയിരക്കണക്കിനു കിലോമീറ്റര്‍ അകലെയാണെന്ന് നമ്മളറിയുന്ന ശൂന്യാകാശ വസ്തു യഥാര്‍ഥത്തില്‍ ഏതാനും സെന്‍റ്റിമീറ്റര്‍ ചുറ്റള്ളവുള്ള ഒരു സ്ഥലത്തിലാണ്‍ (തലച്ചോറില്‍ ).

ഒരിക്കല്‍ കൂടി നമ്മളെ ഉദ്ബോധിപ്പിക്കുവാന്‍ വേണ്ടി പറയുന്നു, അത് ഒരു വൈദ്യുത സിഗ്നല്‍ ആയി മാത്രം നില നില്ക്കുന്നു. അതവിടെയുണ്ടെന്ന് നമുക്കറിയുക പോലും ഇല്ലാത്ത അവസ്ഥയില്‍.

അതുകൊണ്ടു തന്നെ നാം കാണുന്ന ലോകം വാസ്തവത്തില്‍ ദ്രവ്യത്തിന്‍റ്റെ യഥാര്‍ഥ രൂപമല്ല. പുറത്തുള്ള ദ്രവ്യത്തിന്‍റ്റെ യഥാര്‍ത്ഥ്യമായി നമുക്ക് നേരിട്ടുള്ള ബന്ധമുണ്ടാക്കുവാന്‍ സാധിക്കുകയില്ല. നമ്മുടെ ലോകം നമ്മുടെ തലച്ചോറിന്‍റ്റെ സ്ക്രീനില്‍ തെളിയുന്ന വസ്തുക്കളില്‍ പരിമിതപ്പെട്ടിരിക്കുന്നു.ഇതല്ലാതെ നമുക്ക് ചുറ്റുമുള്ള വസ്തുക്കളുടെ ആഴ്മ നമുക്കുറപ്പാക്കുവാന്‍ കഴിയുകയില്ല, നമുക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ട ലോകവും പുറമെയുള്ള യഥാര്‍ഥ ലോകവും ഒന്നാണെന്ന് ഉറപ്പിക്കുവാന്‍ നമുകാവാത്തതു പോലെ തന്നെ.

നാം കാണുന്ന ലോകം അല്ലാഹു നമ്മു8ടെ ആത്മാവുകളിലേക്ക് അയക്കുന്ന 'ലോക'മാണ്.ആ ലോകത്തില്‍ ദ്രവ്യമില്ല, പാരിഭാവ്യമില്ല, മൃദുത്വവുമില്ല, നിറങളും ഗന്ധങളുമില്ല. നാം കാണുന്ന തെളിഞ്ഞതും വ്യക്തവുമായ ലോകത്തെ അല്ലാഹു വൈദ്യുത സിഗ്നലുകളെ ഒരു കാരണമായി നമ്മുടെ ആത്മാവിലേക്ക് അയക്കുന്നു. അല്ലാഹു മനുഷ്യനില്‍ സൃഷ്ടിച്ച ഈ ആത്മാവാണ്‌ പ്രതിച്ഛായകളും , സന്തോഷങളും, സങ്കടങളും, സംശയങളും , സ്നേഹവും ദര്‍ശിക്കുന്നതും വ്യാഖ്യാനിക്കുന്നതും.

2012-02-22 13:34:08

About this site | താങളുടെ ഹോം പേജ് ആക്കുക | Add to favorites | RSS Feed
എല്ലാ ഫയലുകളും ഈ വെബ്സൈറ്റിനെ റെഫര്‍ ചെയ്തുകൊണ്ട് പ്രസിദ്ധീകരിക്കാവുന്നതാണ്
(c) All publication rights of the personal photos of Mr. Adnan Oktar that are present in our website and in all other Harun Yahya works belong to Global Publication Ltd. Co. They cannot be used or published without prior consent even if used partially.
© 1994 ഹാറൂണ്‍ യഹ്യ. www.harunyahya.com
page_top